ഷെഹ്‌സാദിന് തകര്‍പ്പന്‍ സെഞ്ചുറി; ഇന്ത്യക്കെതിരേ അഫ്ഗാന്‍ പൊരുതുന്നു

By Web TeamFirst Published Sep 25, 2018, 7:10 PM IST
Highlights
  • ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്‌സാദ്. സെഞ്ചുറി നേടിയ ഷെഹ്‌സാദിന്റെ കരുത്തില്‍ അഫ്ഗാന്‍ 29 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. ഷെഹ്‌സാദും (90 പന്തില്‍ 104), നജീബുള്ള സദ്രാന്‍ (0) എന്നിവരാണ് ക്രീസില്‍.

ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ പ്രകടനവുമായി അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് ഷെഹ്‌സാദ്. സെഞ്ചുറി നേടിയ ഷെഹ്‌സാദിന്റെ കരുത്തില്‍ അഫ്ഗാന്‍ 29 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെടുത്തിട്ടുണ്ട്. ഷെഹ്‌സാദും (90 പന്തില്‍ 104), നജീബുള്ള സദ്രാന്‍ (0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദീപക് ചാഹറിന് ഒരു വിക്കറ്റുണ്ട്.

ടോസ് നേടിയ അഫ്ഗാന്‍ ക്യാപ്റ്റന്‍ അസ്ഖര്‍ അഫ്ഗാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ഷെഹ്‌സാദ് അഫ്ഗാന് നല്‍കിയത്. ജാവേദ് അഹമ്മദിയുമായി 65 റണ്‍സ് കൂട്ടുക്കെട്ടാണ് ഷെഹ്‌സാദ്  പടുത്തുയര്‍ത്തിയത്. ഇതില്‍ 56 റണ്‍സ് ഷെഹ്‌സാദിന്റെ സംഭാവനയായിരുന്നു. അഞ്ച് റണ്‍സ് മാത്രമാണ് ജാവേദ് നേടിയത്. പിന്നീട് തുര്‍ച്ചയായി അഫ്ഗാന് വിക്കറ്റുള്‍ നഷ്ടമായി. മൂന്നാമനായി ഇറങ്ങിയ റഹ്മത്ത് ഷാ (3)യുടെ വിക്കറ്റ് ജഡേജ തെറിപ്പിച്ചു.

റണ്‍സൊന്നുമെടുക്കാതെ ഹഷ്മദുള്ള ഷഹീദി, ക്യാപ്റ്റന് അസ്ഖര്‍ അഫ്ഗാന്‍ എന്നിവര്‍ പുറത്തായതോടെ അഫ്ഗാന്‍ 82ന് നാല് എന്ന നിലയിലേക്ക് കൂപ്പുക്കുത്തി. 17 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്. വൈകാതെ ഷെഹ്‌സാദ് സെഞ്ചുറി പൂര്‍ത്തിയാക്കി. ആറ് പടുക്കൂറ്റന്‍ സിക്‌സും  10 ഫോറും അടങ്ങുന്നതായിരുന്നു ഷെഹാസാദിന്റെ ഇന്നിങ്‌സ്. വിക്കറ്റ് കീപ്പറുടെ അഞ്ചാം സെഞ്ചുറിയാണിത്. ഇതിനിടെ നെയ്ബ് (46 പന്തില്‍ 15) പുറത്തായത് അഫ്ഗാന് തിരിച്ചടിയായി. 

നേരത്തെ അഞ്ച് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്ക്  വിശ്രമം അനുവദിച്ചു. ധോണി ഏറെ കാലത്തിന് ശേഷം ഇന്ത്യയെ നയിക്കുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. കെ.എല്‍ രാഹുല്‍ ഓപ്പണറുടെ റോളിലെത്തും. അമ്പാട്ടി റായുഡുവാണ് താരത്തിന് കൂട്ട്. മനീഷ് പാണ്ഡെ, ദീപക് ചാഹര്‍, സിദ്ധാര്‍ത്ഥ് കൗള്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ഇന്ത്യന്‍ ടീമിലെത്തി.

click me!