ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറക്കം; ചരിത്രം കുറിച്ച് ഇന്ത്യ

By Web TeamFirst Published Sep 2, 2018, 3:37 PM IST
Highlights

ഇന്ത്യ ചരിത്രത്തിലെ മികച്ച പ്രകടനം കാഴ്‌ച്ചവെച്ച ഏഷ്യന്‍ ഗെയിംസിന് ഇന്ന് കൊടിയിറങ്ങും. പതിനഞ്ച് സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും അടക്കം 69 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. സമാപന ചടങ്ങിൽ വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ ഇന്ത്യന്‍ പതാക വഹിക്കും.

ജക്കാര്‍ത്ത: ഏഷ്യൻ ഗെയിംസിന് ഇന്ന് ജക്കാർത്തയിൽ കൊടിയിറക്കം. വൈകീട്ട് നാലരയ്ക്ക് തുടങ്ങുന്ന സമാപന ചടങ്ങിൽ വനിതാ ഹോക്കി ടീം ക്യാപ്റ്റൻ റാണി രാംപാൽ ഇന്ത്യൻ പതാക വഹിക്കും. വനിതാ ഹോക്കിയില്‍ 20 വര്‍ഷത്തിനിടെ ആദ്യമായി റാണിയും സംഘവും ഇന്ത്യയെ ഫൈനലിലെത്തിച്ചിരുന്നു. ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ടയുമായാണ് ഇന്ത്യന്‍ സംഘം ജക്കാര്‍ത്തയില്‍ നിന്ന് മടങ്ങുക. 

Hockey India congratulates , the Captain of the Indian Women’s Hockey Team, who will be holding up the tricolour for the Indian contingent during the closing ceremony of the in Jakarta & Palembang on 2nd September. pic.twitter.com/COoox6bf07

— Hockey India (@TheHockeyIndia)

പതിനഞ്ച് സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവും അടക്കം 69 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം. മെഡല്‍ നേട്ടത്തില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. 2010ലെ ഗാംഗ്‌‌ഷൂ ഏഷ്യന്‍ ഗെയിംസില്‍ 65 മെഡല്‍ നേടിയതാണ് ഇതിന് മുന്‍പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. ഗെയിംസില്‍ 132 സ്വര്‍ണവുമായി ചൈന ഒന്നാമതും, 75 സ്വര്‍ണവുമായി ജപ്പാന്‍ രണ്ടാമതും, 49 സ്വര്‍ണവുമായി ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. 

click me!