ഏഷ്യന്‍ ഗെയിംസ് ഗോദയില്‍ നിന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Published : Aug 19, 2018, 09:21 PM ISTUpdated : Sep 10, 2018, 04:32 AM IST
ഏഷ്യന്‍ ഗെയിംസ് ഗോദയില്‍ നിന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം

Synopsis

65 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ജപ്പാന്റെ ടക്ടാനി ഡൈച്ചിയെ 11-8ന് കീഴടക്കി ബജ്റംഗ് പൂനിയ ഏഷ്യന്‍ ഗെയിംസ് ഗോദയില്‍ നിന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഗോദയില്‍ നിന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം. 65 കിലോഗ്രാം ഫ്രീ സ്റ്റൈലില്‍ ജപ്പാന്റെ ടക്ടാനി ഡൈച്ചിയെ 11-8ന് കീഴടക്കി ബജ്റംഗ് പൂനിയയാണ് ഏഷ്യന്‍ ഗെയിംസ് ഗോദയില്‍ നിന്ന് ഇന്ത്യക്ക് ആദ്യ സ്വര്‍ണം സമ്മാനിച്ചത്. പൂനിയ 6-0 ലീഡെടുത്തശേഷമാണ് എതിരാളിക്ക് ഒരു പോയന്റ് നേടാനായത്.

ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ 61 കിലോഗ്രാം വിഭാഗത്തില്‍ പൂനിയ വെള്ളി നേടിയിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും ടബ്‌ലിസ് ഗ്രാന്‍ഡ് പ്രിക്സിലും യാസര്‍ ഡോഗു ഇന്റര്‍നാഷണലിലും സ്വര്‍ണം നേടിയശേഷമാണ് 24കാരനായ പൂനിയ ഏഷ്യന്‍ ഗെയിംസിനെത്തിയത്."

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു