ഏഷ്യന്‍ ഗെയിംസിനിടെ സെക്സ് തേടിപ്പോയ നാല് ജപ്പാന്‍ താരങ്ങള്‍ പുറത്ത്

Published : Aug 20, 2018, 01:09 PM ISTUpdated : Sep 10, 2018, 03:35 AM IST
ഏഷ്യന്‍ ഗെയിംസിനിടെ സെക്സ് തേടിപ്പോയ നാല് ജപ്പാന്‍ താരങ്ങള്‍ പുറത്ത്

Synopsis

ഏഷ്യന്‍ ഗെയിംസിനിടെ സെക്സ് തേടിപ്പോയ ജപ്പാന്റെ നാല് ബാസ്കറ്റ് ബോള്‍ താരങ്ങളെ പുറത്താക്കി. ടീം ഷര്‍ട്ട് ധരിച്ച് അത്താഴം കഴിക്കാനായി പുറത്തുപോയ ജപ്പാന്‍ താരങ്ങള്‍ പണം കൊടുത്ത് സ്ത്രീകളെ സെക്സിനായി ഉപയോഗിച്ചുവെന്ന് ജപ്പാനീസ് ന്യൂസ് ഏജന്‍സിയായ ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിനിടെ സെക്സ് തേടിപ്പോയ ജപ്പാന്റെ നാല് ബാസ്കറ്റ് ബോള്‍ താരങ്ങളെ പുറത്താക്കി. ടീം ഷര്‍ട്ട് ധരിച്ച് അത്താഴം കഴിക്കാനായി പുറത്തുപോയ ജപ്പാന്‍ താരങ്ങള്‍ പണം കൊടുത്ത് സ്ത്രീകളെ സെക്സിനായി ഉപയോഗിച്ചുവെന്ന് ജപ്പാനീസ് ന്യൂസ് ഏജന്‍സിയായ ക്യോഡോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

"ജപ്പാനീസ് ബാസ്കറ്റ് ബോള്‍ ടീം അംഗങ്ങളായ ടകുയ ഹാഷിമോട്ടോ, കീറ്റ ഇമാമുറ, യുയ നാഗയോഷി, ടാകുമ സാറ്റോ എന്നിവരെയാണ് നാട്ടിലേക്ക് തിരിച്ചയച്ചത്. നാലുപേരം സ്വന്തം ചെലവില്‍ നാട്ടലേക്ക് പോകണമെന്നും സംഭവം രാജ്യത്തിനാകെ നാണക്കേടാണെന്നും ജപ്പാന്‍സംഘത്തിന്റെ തലവന്‍ യാസുഹിറോ യമാഷിത പറഞ്ഞു.

സംഭവത്തില്‍ യാസുഹിറോ മാപ്പു ചോദിച്ചു. ബാസ്കറ്റ് ബോള്‍ ആദ്യ റൗണ്ടില്‍ ജപ്പാന്‍ ഖത്തറിനെ കീഴടക്കിയശേഷമായിരുന്നു സംഭവം.

 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു