പ്രളയത്തില്‍ സഹായിച്ച എല്ലാവര്‍ക്കും മെഡല്‍ സമര്‍പ്പിക്കുന്നു; ജിന്‍സണിന്‍റെ ആദ്യ പ്രതികരണം

Published : Aug 28, 2018, 07:28 PM ISTUpdated : Sep 10, 2018, 04:16 AM IST
പ്രളയത്തില്‍ സഹായിച്ച എല്ലാവര്‍ക്കും മെഡല്‍  സമര്‍പ്പിക്കുന്നു; ജിന്‍സണിന്‍റെ ആദ്യ പ്രതികരണം

Synopsis

'ഏഷ്യന്‍ ഗെയിംസ് 800 മീറ്ററില്‍ മന്‍ജിത് സിംഗിന് സ്വര്‍ണം ലഭിച്ചതില്‍ സന്തോഷമുണ്ട്. വെള്ളി മെഡല്‍ നേട്ടം പ്രളയത്തിലകപ്പെട്ട കേരളത്തെ സഹായിച്ച എല്ലാവര്‍ക്കും സമര്‍പ്പിക്കുന്നു'- വെള്ളി മെഡല്‍ നേട്ടത്തിനുശേഷം ജിന്‍സണ്‍ ജോണ്‍സണിന്‍റെ ആദ്യ പ്രതികരണം കാണാം...

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് 800 മീറ്ററിലെ വെള്ളി മെഡല്‍ കേരളത്തിന് സമര്‍പ്പിച്ച് മലയാളി അത്‌ലറ്റ് ജിന്‍സണ്‍ ജോണ്‍സണ്‍. ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഇന്ത്യ നേടിയതില്‍ അതിയായ സന്തോഷമുണ്ട്. ജക്കാര്‍ത്തയില്‍ മികച്ച സമയം കുറിക്കാനായി. മന്‍ജിത് മികച്ച നിലയില്‍ ഓടി. പ്രളയത്തില്‍ സങ്കടപ്പെട്ടിരിക്കുന്ന കേരളത്തെ സഹായിച്ച എല്ലാവര്‍ക്കും ഈ മെഡല്‍ സമര്‍പ്പിക്കുന്നു. മറ്റൊരു സംസ്ഥാനത്തും ഇത്രത്തോളം ഒത്തൊരുമ നാം കണ്ടിട്ടുണ്ടാവില്ല- ജിന്‍സണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

അവസാന നിമിഷം മുന്നിലെത്തിയ ഇന്ത്യന്‍ താരം മന്‍ജിത് സിംഗിനാണ്  800 മീറ്ററില്‍ സ്വര്‍ണം. മന്‍ജിത് 1:46:15 സെക്കന്‍റില്‍ ഓടിയെത്തിയപ്പോള്‍ 1:46:35 ആയിരുന്നു ജീന്‍സണിന്‍റെ സമയം. കെ.എം ബിനുവിനുശേഷം 800 മീറ്ററില്‍ കേരളത്തിലേക്ക് മെഡല്‍ വരുന്നത് ഇതാദ്യമാണ്. 1982ന് ശേഷം ആദ്യമായാണ് പുരുഷ 800 മീറ്ററില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 1962ന് ശേഷം ഇതേയിനത്തില്‍ ഇന്ത്യ രണ്ട് മെഡല്‍ സ്വന്തമാക്കുന്നതും ഇതാദ്യം എന്നതും പ്രത്യേകതയാണ്. നാളെ വൈകിട്ട് 1500 മീറ്ററില്‍ ജിന്‍സണ് ഹീറ്റ്സുണ്ട്. 

ജിന്‍സണിന്‍റെ പ്രതികരണം കാണാം...

"

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു