പുരുഷ വിഭാഗം അമ്പെയ്ത്തിലും ഇന്ത്യ വെള്ളിയിലൊതുങ്ങി

Published : Aug 28, 2018, 02:02 PM ISTUpdated : Sep 10, 2018, 04:07 AM IST
പുരുഷ വിഭാഗം അമ്പെയ്ത്തിലും ഇന്ത്യ വെള്ളിയിലൊതുങ്ങി

Synopsis

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം അമ്പെയ്ത്ത് കോമ്പൗട്ട് ഇന്ത്യക്ക് വെള്ളി. വനിതകളെ തോല്‍പ്പിച്ച ദക്ഷിണ കൊറിയന്‍ ടീം തന്നെയാണ് പുരുഷന്മാരേയും തോല്‍പ്പിച്ചത്. ഷൂട്ടൗട്ടിലായിരുന്നു പുരുഷ ടീമിന്റെ തോല്‍വി. നാല് സെറ്റ് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 229 പോയിന്റ് നേടി.  

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം അമ്പെയ്ത്ത് കോമ്പൗട്ട് ഇന്ത്യക്ക് വെള്ളി. വനിതകളെ തോല്‍പ്പിച്ച ദക്ഷിണ കൊറിയന്‍ ടീം തന്നെയാണ് പുരുഷന്മാരേയും തോല്‍പ്പിച്ചത്. ഷൂട്ടൗട്ടിലായിരുന്നു പുരുഷ ടീമിന്റെ തോല്‍വി. നാല് സെറ്റ് പൂര്‍ത്തിയായപ്പോള്‍ ഇരു ടീമുകളും 229 പോയിന്റ് നേടി. പിന്നാലെ ഷൂട്ടൗട്ടില്‍ വിജയികളെ പ്രഖ്യാപിക്കുകയായിരുന്നു. രജത് ചൗഹാന്‍, അഭിഷേക് വര്‍മ, അമാന്‍ സെയ്‌നി എന്നിവരുള്‍പ്പെടുന്ന ടീമാണ് ഇന്ത്യയുടേത്.

വനിതകളില്‍ കൊറിയയോട് ഫൈനലില്‍ തോറ്റതോടെയാണ് ഇന്ത്യ വെള്ളി നേടിയത്. കൊറിയ 231 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 228 പോയിന്റാണ് നേടാന്‍ സാധിച്ചത്. ആദ്യ സെറ്റില്‍ ഇന്ത്യ 59 പോയിന്റ് നേടി. കൊറിയ 57. രണ്ടാം സെറ്റില്‍ കൊറിയ 58 പോയിന്റ് നേടിയപ്പോള്‍ ഇന്ത്യക്ക് 56 പോയിന്റ്. മൂന്നാം സെറ്റില്‍ ഇരുവര്‍ക്കും 58 പോയിന്റ് വീതം. അവസാന സെറ്റില്‍ കൊറിയ 58 പോയിന്റ് സ്വന്തമാക്കിയപ്പോല്‍ ഇന്ത്യക്ക് 55 പോയിന്റ് മാത്രമാണ് നേടാന്‍ സാധിച്ചത്.

 

PREV
click me!

Recommended Stories

12 സെന്റിമീറ്റര്‍ വ്യത്യാസം, ജാവലിന്‍ ചാമ്പ്യന്‌ ഏഷ്യാഡ്‌ യോഗ്യതയില്ല; പരിക്കിനെ അതിജീവിച്ച്‌ അവിനാഷ്‌ ജപ്പാനിലേക്ക്‌
താന്യക്ക്‌ ദേശീയ റെക്കോര്‍ഡ്‌, ഏഷ്യാഡ്‌ ഹാമര്‍ ത്രോയില്‍ ഇന്ത്യക്ക്‌ മെഡല്‍ പ്രതീക്ഷ