ഓസീസ് പര്യടനം; സ്റ്റെയ്‌ന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍

Published : Oct 17, 2018, 05:32 PM IST
ഓസീസ് പര്യടനം; സ്റ്റെയ്‌ന്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍

Synopsis

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. പേസര്‍ ഡെയ്ല്‍ സ്റ്റെയ്‌നും ഓള്‍റൗണ്ടര്‍ ക്രിസ് മോറിസും ടീമില്‍. രണ്ട് മുന്‍നിര താരങ്ങള്‍ ടീമിലില്ല...  

ജൊഹന്നസ്ബര്‍ഗ്: സൂപ്പര്‍ പേസര്‍ ഡെയ്‌ല്‍ സ്റ്റെയ്‌നിനെ ഉള്‍പ്പെടുത്തി ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിംബാബ്‌വെക്കെതിരായ പരമ്പരയില്‍ സ്റ്റെയ്‌ന്‍ കളിച്ചിരുന്നു. 15അംഗ ടീമില്‍ പേസര്‍മാരായ കഗിസോ റബാഡ, ലുങ്കി എന്‍ഗിഡി എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

പേസ് ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് തിരിച്ചെത്തിയതാണ് മറ്റൊരു സുപ്രധാന കാര്യം. പരിക്കിന്‍റെ പിടിയിലായിരുന്ന താരം കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷം അന്താരാഷ്ട്ര മത്സരം കളിച്ചിട്ടില്ല. പരിക്കുമൂലം മുന്‍നിര താരങ്ങളായ ഹാഷിം അംല, ജെപി ഡുമിനി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സിംബാ‌ബ്‌വെക്കെതിരെ കളിക്കാതിരുന്ന ഫര്‍ഹാന്‍ ബെഹാര്‍ഡിനെയും തിരിച്ചുവിളിച്ചിട്ടുണ്ട്. ഓസീസ് പര്യടനത്തില്‍ മൂന്ന് ഏകദിനങ്ങളും ഒരു ടി20 മത്സരവുമാണ് ദക്ഷിണാഫ്രിക്ക കളിക്കുക. 

ദക്ഷിണാഫ്രിക്കന്‍ ടീം:

Faf du Plessis (captain), Farhaan Behardien, Quinton de Kock (wkt), Reeza Hendricks, Imran Tahir, Heinrich Klaasen (wkt), Aiden Markram, David Miller, Chris Morris, Lungi Ngidi, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Dale Steyn.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മദ്യപിച്ച് പരുക്ക് വരുത്തിവെച്ചവര്‍ക്ക് വിമര്‍ശനങ്ങളില്ല, എന്റെ കാര്യം അങ്ങനെയല്ല'; വിരമിക്കല്‍ സന്ദേശത്തില്‍ ഖവാജ
'അവന്‍ കതകില്‍ മുട്ടുകയല്ല, തകര്‍ക്കുകയാണ്'; സര്‍ഫറാസ് ഖാനെ സിഎസ്‌കെ പ്ലേയിംഗ് ഇലവനില്‍ വേണമെന്ന് അശ്വിന്‍