
മുംബൈ: ഓസ്‌ട്രേലിയയില്‍ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ജയിച്ച് ചരിത്രമെഴുതുക. ഓസ്‌ട്രേലിയന്‍ പര്യടനത്തിന് പുറപ്പെട്ട വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ സംഘത്തിന്‍റെ ലക്ഷ്യമിതാണ്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കോലിപ്പട കങ്കാരുക്കളുടെ മണ്ണിലേക്ക് പറന്നത്.
പുറപ്പെടും മുന്‍പുള്ള ഇന്ത്യന്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ പരമ്പരക്ക് മുന്‍പ് താരങ്ങളുടെ ആത്മവിശ്വാസം വ്യക്തമാക്കുന്നതാണ്.
ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ വിന്‍ഡീസിനെ ടെസ്റ്റ്- ഏകദിന- ടി20 പരമ്പരകളില്‍ തളച്ചാണ് ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യ വണ്ടികയറിയത്. മൂന്ന് വീതം ടി20- ഏകദിന മത്സരങ്ങളും നാല് ടെസ്റ്റുമാണ് ഇന്ത്യ കളിക്കുക. നവംബര്‍ 21-ാം തിയതി ബ്രിസ്‌ബേനില്‍ ആദ്യ ടി20യോടെയാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!