ആരോണ്‍ ഫിഞ്ചിന് ടി ട്വന്‍റിയിലെ റെക്കോര്‍ഡ് സ്കോര്‍; ഓസ്ട്രേലിയക്ക് ഗംഭീര വിജയം

Web Desk |  
Published : Jul 03, 2018, 04:26 PM ISTUpdated : Oct 02, 2018, 06:45 AM IST
ആരോണ്‍ ഫിഞ്ചിന് ടി ട്വന്‍റിയിലെ റെക്കോര്‍ഡ് സ്കോര്‍; ഓസ്ട്രേലിയക്ക് ഗംഭീര വിജയം

Synopsis

ടി ട്വന്‍റിയിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്

ഹരാരെ: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഉയിര്‍പ്പിന്‍റെ പാതയില്‍. സിംബാബെയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി ട്വന്‍റി ക്രിക്കറ്റില്‍ ആരോണ്‍ ഫിഞ്ചിന്‍റെ തോളിലേറിയാണ് ഓസ്ട്രേലിയ കുതിക്കുന്നത്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഓസ്ട്രേലിയ രണ്ടാം മത്സരത്തില്‍ സിംബാബെയ്ക്കെതിരെയും വിജയം കുറിച്ചു.

ടി ട്വന്‍റിയിലെ തന്‍റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയാണ് ഫിഞ്ച് ഓസ്ട്രേലിയക്ക് വിജയം സമ്മാനിച്ചത്. 76 പന്തില്‍ 172 റണ്‍സാണ് ഫിഞ്ച് അടിച്ചുകൂട്ടിയത്. ഇംഗ്ലണ്ടിനെതിരായ തന്‍റെ 156 റണ്‍സെന്ന മികച്ച സ്കോറാണ് ഫിഞ്ച് മറികടന്നത്. 10 സിക്സും 16 ബൗണ്ടറിയും നേടിയ ഫിഞ്ച് സിംബാബെ ബൗളര്‍മാരെ നിലത്ത് നിര്‍ത്തിയില്ല.

ക്രിസ് ഗെയിലിന്‍റെ പേരിലാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിന്‍റെ റെക്കോര്‍ഡ്.  ഗെയിലിന്‍റെ 175 റണ്‍സെന്ന റെക്കോര്‍ഡിന്  മൂന്ന് റണ്‍സ് അകലെയാണ് ഫിഞ്ച് വീണത്. ഫിഞ്ചിന്‍റെ മികവില്‍ 20 ഓവറില്‍ ഓസ്ട്രേലിയ 229 റണ്‍സാണ് അടിച്ചെടുത്തത്. സിംബാബെയും പോരാട്ടം 9 വിക്കറ്റിന് 129 റണ്‍സില്‍ അവസാനിച്ചു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തിലകിനെ തീപ്പൊരിയാക്കിയത് ഹാർദിക്കിന്‍റെ ശകാരമോ?, സെഞ്ചുറി അടിച്ച ശേഷം നല്‍കിയത് ക്യാപ്റ്റനുള്ള മറുപടിയെന്ന് ആരാധകര്‍
'ആ 2 പേരെയും മുംബൈ ഗ്രൗണ്ടിലിറക്കാതിരുന്നത് നന്നായി', മുംബൈ വിജയവഴിയിൽ തിരിച്ചെത്താനുള്ള കാരണം വ്യക്തമാക്കി ശ്രീകാന്ത്