
മുംബൈ: ഓസ്ട്രേലിയന്‍ ഓപ്പണിനിടെ റോജര്‍ ഫെഡററെ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥന്‍റെ നടപടിയെ പിന്തുണച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കര്‍. സുരക്ഷാ ഉദ്യോഗസ്ഥന്‍ തന്‍റെ ഉത്തരവാദിത്വം ശരിയായി നിര്‍വഹിച്ചത് ഉചിതമായെന്ന് സച്ചിന്‍ ട്വീറ്റ് ചെയ്തു.
ഗാര്‍ഡിനോട് തര്‍ക്കിക്കാതെ ക്ഷമയോടെ കോച്ചിനായി കാത്തുനിന്ന ഫെഡററുടെ പ്രതികരണം മാതൃകാപരമാണ്. ഫെഡററെ പോലുള്ള ഇതിഹാസ താരങ്ങളോടുള്ള ആദരം വര്‍ധിക്കുന്ന പെരുമാറ്റമാണിതെന്നും സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. അക്രഡിറ്റേഷന്‍ കാര്‍ഡില്ലാത്തതിനാലാണ് ഫെഡററെ ലോക്കര്‍ റൂമിലേക്ക് കയറുന്നതില്‍ നിന്ന് തടഞ്ഞത്.
പിന്നീട് കാര്‍ഡുമായെത്തിയ കോച്ചിംഗ് സ്റ്റാഫ് ഫെഡററെ അകത്ത് കടത്തുകയായിരുന്നു. കടുത്ത ടെന്നിസ് ആരാധകനായ സച്ചിന്‍ പല തവണ ഫെഡററുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.