ഓസ്ട്രേലിയന്‍ ഓപ്പണ്‍; യുവതാരത്തിന് മുന്നില്‍ അടിപതറി ഫെഡറര്‍ പുറത്ത്

Published : Jan 20, 2019, 06:31 PM ISTUpdated : Jan 20, 2019, 06:32 PM IST
ഓസ്ട്രേലിയന്‍ ഓപ്പണ്‍; യുവതാരത്തിന് മുന്നില്‍ അടിപതറി ഫെഡറര്‍ പുറത്ത്

Synopsis

ക്വാര്‍ട്ടറില്‍ 22-ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റയാണ് സ്റ്റെഫാനോസിന്‍റെ എതിരാളി. ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഇപ്പോള്‍ താനാകുമെന്നാണ് വിജയത്തിന് ശേഷം സ്റ്റെഫാനോസ് പ്രതികരിച്ചത്

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്ന് നിലവിലെ ചാമ്പ്യനും ഇതിഹാസ താരവുമായ സ്വിറ്റ്സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡറര്‍ പുറത്ത്. ഗ്രീസിന്‍റെ ഇരുപതുകാരന്‍ യുവതാരം സ്റ്റെഫാനോസ് സിറ്റ്സിപാനിസിനോടാണ് ഫെഡറര്‍ പരാജയം സമ്മതിച്ചത്. സ്കോര്‍ 7-6, 6-7, 5-7, 6-7. സ്റ്റെഫാനോസ് ആദ്യമായാണ് ഒരു ഗ്രാന്‍റ്സ്ലാമിന്‍റെ ക്വാര്‍ട്ടറില്‍ എത്തുന്നത്.

മൂന്നാം സീഡായ ഫെഡ‍ററിന് മുന്നില്‍ മികച്ച പ്രകടനമാണ് 14-ാം സീഡ് സ്റ്റെഫാനോസ് പുറത്തെടുത്തത്. ക്വാര്‍ട്ടറില്‍ 22-ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റയാണ് സ്റ്റെഫാനോസിന്‍റെ എതിരാളി.

ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ ഇപ്പോള്‍ താനാകുമെന്നാണ് വിജയത്തിന് ശേഷം സ്റ്റെഫാനോസ് പ്രതികരിച്ചത്. ഫെഡററിനെ കോര്‍ട്ടില്‍ നേരിടുക എന്ന സ്വപ്നം യാഥാര്‍ഥ്യമായി. അദ്ദേഹത്തെ തോല്‍പ്പിക്കുക എന്ന സ്വപ്നങ്ങള്‍ക്ക് പോലും അപ്പുറമായിരുന്നെന്നും സ്റ്റെഫാനോസ് പറഞ്ഞു. 

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു