ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Published : Nov 22, 2018, 11:44 AM IST
ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

Synopsis

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ക്വീന്‍സ്‌ലന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍നസ് ലാബുഷാഗ്നെ, വിക്ടോറിയന്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരെ ഒഴിവാക്കി.

അഡ്‌ലെയ്‌ഡ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ. പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ടീമിലുണ്ടായിരുന്ന ക്വീന്‍സ്‌ലന്‍ഡ് ബാറ്റ്സ്മാന്‍ മാര്‍നസ് ലാബുഷാഗ്നെ, വിക്ടോറിയന്‍ സ്പിന്നര്‍ ജോണ്‍ ഹോളണ്ട് എന്നിവരെ ഒഴിവാക്കി.

ഷെഫീല്‍ഡ് ഷീല്‍ഡിലെ ഈ സീസണിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ മാര്‍ക്കസ് ഹാരിസ് ടെസ്റ്റ് ടീമിലെത്തിയപ്പോള്‍ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ടീമിലില്ലാതിരുന്ന പീറ്റര്‍ ഹാന്‍ഡ്സ്കോംബും ടീമില്‍ തിരിച്ചെത്തി. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ഉസ്മാന്‍ ഖവാജയെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ വിക്ടോറിയന്‍ പേസര്‍ ക്രിസ് ട്രെമൈനും ടീമിലെത്തി. അടുത്തമാസം ആറിന് അഡ്‌ലെയ്ഡിലാണ് ആദ്യ ടെസ്റ്റ്.

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, പാറ്റ് കമിന്‍സ്, പീറ്റര്‍ ഹാന്‍ഡ്സ്കോംബ്, മാക്കസ് ഹാരിസ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, നേഥന്‍ ലിയോണ്‍, മിച്ചല്‍ മാര്‍ഷ്, ഷോണ്‍ മാര്‍ഷ്, ടിം പെയ്ന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ക്രിസ് ട്രെമൈന്‍, പീറ്റര്‍ സിഡില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഉത്തരവാദിത്തം കുറച്ച് കൂടും, സഞ്ജു സാംസണ് ഇനി പുതിയൊരു റോള്‍ കൂടെ; കേരള സവാരിയുടെ ഗുഡ്വില്‍ അംബാസിഡര്‍
ഗോള്‍ഡന്‍ ഡക്കടിച്ചിട്ടും അഭിഷേക് ഒന്നാമത്, കുതിച്ച് ഇഷാന്‍ കിഷന്‍, സഞ്ജുവിന് വീണ്ടും സ്ഥാനനഷ്ടം, ടി20 റാങ്കിംഗ് പുറത്ത്