ലോക ഗുസ്തി ചാമ്പ്യൻഷിപ്പ്: ചരിത്ര നേട്ടത്തിനരികെ ഇന്ത്യന്‍ താരം

By Web TeamFirst Published Oct 22, 2018, 6:57 PM IST
Highlights

65 കിലോ വിഭാഗത്തിൽ സ്വർണം ലക്ഷ്യമിട്ട് ബജ്റംഗ് ഇന്നിറങ്ങും. ഫൈനലിൽ ജപ്പാന്‍റെ തകൂതോ ഒതോഗുറോ ആണ് ബജ്റംഗിന്‍റെ എതിരാളി...

ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയ ചരിത്ര നേട്ടത്തിനരികെ. ഹംങ്കറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലെ 65 കിലോ വിഭാഗത്തിൽ സ്വർണം ലക്ഷ്യമിട്ട് ബജ്റംഗ് ഇന്നിറങ്ങും. ഫൈനലിൽ ജപ്പാന്‍റെ തകൂതോ ഒതോഗുറോ ആണ് ബജ്റംഗിന്‍റെ എതിരാളി. സെമിയിൽ ക്യൂബയുടെ അലസാന്ദ്രോ വാൾഡസ് തോബിയറിനെ തോൽപിച്ചാണ് ഇന്ത്യൻ താരം ഫൈനലിലേക്ക് മുന്നേറിയത്. 

2013ലെ വെങ്കല മെഡൽ ജേതാവായ ബജ്രംഗ് ഇന്ന് ജയിച്ചാൽ സുശീൽ കുമാറിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാവും. ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമായെന്ന നേട്ടവും ബജ്റംഗിന് സ്വന്തമാവും. 2010ലെ മോസ്കോ ചാമ്പ്യൻഷിപ്പിൽ 66 കിലോ വിഭാഗത്തിലായിരുന്നു സുശീലിന്‍റെ സ്വർണനേട്ടം. 
 

click me!