ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ബിസിസിഐ നടപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് വിജയ് ഗോയല്‍

By Web DeskFirst Published Jul 19, 2016, 1:37 PM IST
Highlights

ദില്ലി: ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ബിസിസിഐ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍. റിയൊ ഒളിംപിക്‌സില്‍ ഇന്ത്യന്‍ സംഘത്തില്‍ പ്രതീക്ഷയേറെയാണെന്നും ഗോയല്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കായികമേഖല സുതാര്യമായിരിക്കണമെന്നും അഴിമതിക്കാരെ വച്ചുപൊറിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിനെകുറിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കായികവുമായി ബന്ധപ്പെട്ട എല്ലാം സുതാര്യമായിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെന്നും വിജയ് ഗോയല്‍ പറഞ്ഞു. റിയൊയിലേക്ക് പോകുന്ന ഇന്ത്യയുടെ ജംബോ സംഘത്തിലും കായികമന്ത്രിക്ക് പ്രതീക്ഷയേറെ. മികച്ച ടീമാണ് റിയോ ഒളിംപിക്‌സിന് പോകുന്നത്. വിദേശ കോച്ചും കായികതാരങ്ങളും പ്രതിഭകളാണ്. എന്നാല്‍ എത്ര മെഡല്‍ ഇന്ത്യ നേടുമെന്ന് പ്രവചിക്കാന്‍ വിജയ് ഗോയല്‍ തയ്യാറായില്ല.

ദൈവത്തിനൊഴികെ ആര്‍ക്കും ഇന്ത്യക്ക് എത്ര മെഡല്‍ കിട്ടുമെന്ന് പ്രവചിക്കാനാകില്ല. മെഡല്‍ നേടാന്‍ കരുത്തും ശേഷിയുമുള്ളവരാണ് റിയോയിലേക്ക് പോകുന്നതെന്നും ഗോയല്‍ പറഞ്ഞു.

 

click me!