ദേശീയ പതാകയെ അപമാനിച്ചു: വിജേന്ദര്‍ സിംഗിനെതിരെ കേസ്

Published : Jul 19, 2016, 04:01 AM ISTUpdated : Oct 05, 2018, 03:53 AM IST
ദേശീയ പതാകയെ അപമാനിച്ചു: വിജേന്ദര്‍ സിംഗിനെതിരെ കേസ്

Synopsis

ദില്ലി: ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനു വേണ്ടി നടന്ന മത്സരത്തില്‍ ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ് ജയിച്ചെങ്കിലും അതിനു ശേഷം വന്ന ആരോപണം വിജേന്ദര്‍ സിംഗിനെ കെണിയിലാക്കി. വിജേന്ദറിനെതിരേ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് കേസെടുത്തു.

കഴിഞ്ഞ ദിവസം ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടത്തിനു വേണ്ടി ഓസ്‌ട്രേല്യയന്‍ ഗുസ്തി താരം കെറി ഹോപ്പുമായി നടന്ന മത്സരത്തിനിടെ വിജേന്ദര്‍ ദേശീയ പതാകയുടെ അതേ രീതിയിലുള്ള ഷോര്‍ട്‌സ് ധരിച്ചെന്നാണ് കേസിനാസ്പദമായ ആരോപണം. ഡെല്‍ഹിയിലെ ന്യൂ അശോക് നഗര്‍ പോലീസ് സ്റ്റേഷനിലാണ് ഉല്ലാസ് എന്നയാള്‍ പരാതി നല്‍കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

നാണംകെട്ട തോല്‍വി; ഇന്ത്യയുടെ സെമി സ്ഥാനം തുലാസിലാക്കി ദക്ഷിണാഫ്രിക്ക; ഇനി എല്ലാം ജീവന്‍മരണപ്പോരാട്ടങ്ങള്‍
ഇന്ത്യ മാറും, സഞ്ജു സാംസണ്‍ തിരിച്ചെത്തും; തിലകിന് പുറത്തേക്കുള്ള വഴി തെളിയും, സിംബാബ്‌വെക്കെതിരെ ടീമിന്‍റെ സാധ്യതാ ഇലവന്‍