റാഷിദ് ഖാന്റെ വെടിക്കെട്ട്: ഏഷ്യാകപ്പില്‍ അഫ്ഗാനെതിരേ ബംഗ്ലാദേശിന് 256 വിജയലക്ഷ്യം

By Web TeamFirst Published Sep 20, 2018, 8:53 PM IST
Highlights
  • ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന് 256 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇത്രയും റണ്‍സ് നേടിയത്. ഇരു ടീമുകളും നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു.

അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിന് 256 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാന്‍ ഇത്രയും റണ്‍സ് നേടിയത്. ഇരു ടീമുകളും നേരത്തെ സൂപ്പര്‍ ഫോര്‍ ഉറപ്പിച്ചിരുന്നു. 58 റണ്‍സ് നേടിയ ഹഷ്മതുള്ള ഷഹിദിയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ വാലറ്റത്ത്  റഷീദ് ഖാന്റേയും (32 പന്തില്‍ 57) ഗുല്‍ബാദിന്‍ നെയ്ബിന്റേയും 38 പന്തില്‍ 48) ബാറ്റിങ്ങാണ് സ്‌കോര്‍ 250 കടത്തിത്. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് അല്‍ ഹസന്‍ നാല് വിക്കറ്റ് വീഴ്ത്തി. 

അബുദാബിയില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. 30 റണ്‍സെടുക്കും മുമ്പ് അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് മുഹമ്മദ് ഷഹ്‌സാദ് (47 പന്തില്‍ 37), ഷഹിദി എന്നിവര്‍ അഫ്ഗാനിസ്ഥാനെ മുന്നോട്ട് കൊണ്ടുപോയി. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ ബംഗ്ലാദേശ് വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ഇതോടെ അഫ്ഗാന്‍ 40.5 ഓവറില്‍ 160ന് ഏഴ് എന്ന നിലയിലെത്തി. 

പിന്നീട് ഒത്തുച്ചേര്‍ന്ന റാഷിദ് ഖാന്‍- നെയ്ബ് സഖ്യമാണ് അഫ്ഗാനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും ഒമ്പതാം വിക്കറ്റില്‍ 95 റണ്‍സ് വിക്കറ്റ് കൂട്ടിച്ചേര്‍ത്തു. എട്ട് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു റഷീദിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശിനായി അവസാന ഓവര്‍ എറിഞ്ഞ മഷ്‌റഫെ മോര്‍ത്താസക്കെതിരേ നാല് ഫോറുകളാണ് റാഷിദ് ഖാന്‍ അടിച്ചെടുത്തത്. അവസാന ഓവറില്‍ 19 റണ്‍സ് പിറന്നു. ഷാക്കിബിന് പുറമെ അബു ഹൈദര്‍ ബംഗ്ലാദേശിനായ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!