കളി ഓക്കെ; എന്നാല്‍ കാര്‍ത്തികിന്റെ കാര്യത്തില്‍ ഗവാസ്‌കര്‍ ഹാപ്പിയല്ല; ചിലത് പറയാനുണ്ട്

Published : Sep 20, 2018, 07:07 PM IST
കളി ഓക്കെ; എന്നാല്‍ കാര്‍ത്തികിന്റെ കാര്യത്തില്‍ ഗവാസ്‌കര്‍ ഹാപ്പിയല്ല; ചിലത് പറയാനുണ്ട്

Synopsis

പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യന്‍താരം ദിനേശ് കാര്‍ത്തികിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ തൃപ്തനല്ല. പ്രകടനത്തിന്റെ പേരിലല്ല, കാര്‍ത്തികിന്റെ ജേഴ്‌സിയുടെ പിറകില്‍ എഴുതിയിക്കുന്ന പേരാണ് ഗവവാസ്‌കെ ചൊടിപ്പിച്ചത്.

ദുബായ്: പാക്കിസ്ഥാനെതിരേ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഇന്ത്യന്‍താരം ദിനേശ് കാര്‍ത്തികിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ തൃപ്തനല്ല. പ്രകടനത്തിന്റെ പേരിലല്ല, കാര്‍ത്തികിന്റെ ജേഴ്‌സിയുടെ പിറകില്‍ എഴുതിയിക്കുന്ന പേരാണ് ഗവവാസ്‌കെ ചൊടിപ്പിച്ചത്.

ദിനേശ് കാര്‍ത്തിക് എന്ന് എഴുതുന്നതിന് പകരം ഡി കെ എന്ന് മാത്രമാണ് കാര്‍ത്തികിന്റെ ജേഴ്‌സിയില്‍ എഴുതിയിരിക്കുന്നത്. കാര്‍ത്തികന്റെ ചുരുക്കപ്പേരാണത്. സഹതാരങ്ങള്‍ വിളിക്കുന്നതും അങ്ങനെ തന്നെ. എന്നാല്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ താരത്തെ തിരിച്ചറിയത്തക്ക വിധത്തിലുള്ള പേരുകള്‍ നല്‍കണന്നൊണ് ഗവാസ്‌കര്‍ പറയുന്നത്...

ഗവാസ്‌കര്‍ തുടര്‍ന്നു- ഡി കെ എന്നത് ചിലപ്പോള്‍ അയാളുടെ വിളിപ്പേര് ആയിരിക്കാം. എന്നാല്‍ ദേശീയ ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ കാണുന്ന മറ്റുള്ളവര്‍ അയാള്‍ ആരാണെന്ന് തിരിച്ചറിയണം എന്നും ഗവാസ്‌കര്‍. 

പാക്കിസ്ഥാനെതിരേ മികച്ച പ്രകടനമാണ് കാര്‍ത്തിക് പുറത്തെടുത്തത്. പുറത്താകാതെ 31 റണ്‍സെടുത്ത കാര്‍ത്തികും അമ്പാട്ടി റായുഡുവുമാണ് വിജയം പൂര്‍ത്തിയാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടെസ്റ്റില്‍ വീഴ്ച, രോ-കോയുടെ തിരിച്ചുവരവ്, പരീക്ഷണങ്ങള്‍; കിതച്ചും കുതിച്ചും ഇന്ത്യയുടെ 2025
ആദ്യം രോഹിത് - കോഹ്‌ലി, ഇപ്പോള്‍ ഗില്‍; താരവാഴ്ച അവസാനിപ്പിക്കുമോ ഗംഭീര്‍?