ജയിക്കാന്‍ ഒരു പന്തില്‍ 6 റണ്‍സ്; ബൗളര്‍ എറിഞ്ഞത് 6 വൈഡുകള്‍

Published : Jan 09, 2019, 08:26 PM IST
ജയിക്കാന്‍ ഒരു പന്തില്‍ 6 റണ്‍സ്; ബൗളര്‍ എറിഞ്ഞത് 6 വൈഡുകള്‍

Synopsis

ആന്ധ്രയിലെ ജുനി ഡോംബിവ്ലിയും മഹാരാഷ്ട്രയിലെ ദേശായി ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

മുംബൈ: ജയിക്കാന്‍ ഒരു പന്തില്‍ ആറ് റണ്‍സ് വേണ്ടപ്പോള്‍ തുടര്‍ച്ചയായി ആറ് വൈഡുകള്‍ എറിഞ്ഞ് എതിര്‍ ടീമിന് വിജയം സമ്മാനിച്ച് ഒരു ബൗളര്‍. മുംബൈയില്‍ നടന്ന പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. ബൗളര്‍ ആറ് വൈഡുകള്‍ എറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ആന്ധ്രയിലെ ജുനി ഡോംബിവ്ലിയും മഹാരാഷ്ട്രയിലെ ദേശായി ക്രിക്കറ്റ് ക്ലബ്ബും തമ്മിലുള്ള മത്സരത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. അഞ്ചോവര്‍ വീതമുളള മത്സരത്തില്‍ ദേശായി ക്ലബ്ബിന് അവസാന പന്തില്‍ ആറ് റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.

എന്നാല്‍ പന്തെറിഞ്ഞ ജുനി ക്ലബ്ബിന്റെ ഇടം കൈയന്‍ പേസര്‍ തുടര്‍ച്ചയായി ആറ് വൈഡുകള്‍ എറിഞ്ഞ് എതിര്‍ ടീമിന് ജയം സമ്മാനിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മൂന്ന് വ്യത്യസ്ത ടീമുകൾക്കൊപ്പം ഐപിഎൽ കിരീടം നേടിയ ഏക താരം, ക്രിക്കറ്റില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കരൺ ശർമ്മ
ഔട്ടാക്കിയ ശ്രീലങ്കന്‍ പേസറുമായി ഗ്രൗണ്ടില്‍ കൊമ്പുകോര്‍ത്ത് ജയ്‌സ്വാൾ; രണ്ടാം ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍