രോഹിത്തിന്റെ ട്രോളിന് മറുപടിയുമായി റിഷഭ് പന്ത്

Published : Jan 09, 2019, 07:54 PM IST
രോഹിത്തിന്റെ ട്രോളിന് മറുപടിയുമായി റിഷഭ് പന്ത്

Synopsis

ചേട്ടാ, ചാഹലന്‍ അവിടെയുണ്ടല്ലോ, അവന്‍ കൃത്യമായി പണി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു പന്തിന്റെ മറുപടി.  

മുംബൈ: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഭാര്യ ബോണി പെയ്നും പിന്നാലെ, തന്നെ ട്രോളിയ രോഹിക് ശര്‍മക്കും മറുപടിയുമായി റിഷഭ് പന്ത്. കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് രോഹിത് പന്തിനെ ട്രോളിയിരുന്നു. ഇതിനുള്ള മറുപടിയില്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ചെറിയൊരു കൊട്ടു കൊടുക്കാനും പന്ത് മറന്നില്ല.

ചേട്ടാ, ചാഹലന്‍ അവിടെയുണ്ടല്ലോ, അവന്‍ കൃത്യമായി പണി എടുക്കുന്നില്ലെന്ന് തോന്നുന്നു. എന്തായാലും സമൈറയെ നോക്കാന്‍ എനിക്ക് സന്തോഷമേയുള്ളൂവെന്നായിരുന്നു പന്തിന്റെ മറുപടി.

നേരത്തെ, മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ക്ഷണിച്ചിരുന്നു.  പെയ്നും പന്തും തമ്മിലുള്ള വാക്ക്പോരിന്റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. എന്നാല്‍ സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്നിന്റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു.

പിന്നാലെ ബോണി പെയ്ന്‍ വീണ്ടും പന്തിനെ ട്രോളി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയായിരുന്നു ട്രോളല്‍. കുട്ടികളെ നോക്കാന്‍ റിഷഭ് പന്ത് ഇന്ന് ഫ്രീയാണെങ്കില്‍ അത്ഭുതമായിരിക്കും എന്ന് എഴുതി പന്തിനെ ടാഗ് ചെയ്തു ബോണി. പിന്നാലെയായിരുന്നു രോഹിതും പന്തിനെ ട്രോളിയത്.

ഗുഡ്‌മോണിങ് ബഡ്ഡി... ''കുട്ടികളെ നോക്കാന്‍ നിങ്ങള്‍ മിടുക്കനാണെന്ന് അറിയാം. ഇപ്പോള്‍ ഒരാളെ ആവശ്യമുണ്ട്. ഒരാളെ കിട്ടിയാല്‍ റിതിക ഒരുപാട് സന്തോഷവതിയായിരിക്കും..'' രോഹിത് കുറിച്ചിട്ടു. കഴിഞ്ഞ ദിവസമാണ് രോഹിത്- റിതിക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ