കുഞ്ഞിനെ നോക്കാന്‍ ആളെയാവശ്യമുണ്ട്; പെയ്‌നും ഭാര്യയും മാത്രമല്ല, രോഹിതും പന്തിനെ ട്രോളി!

Published : Jan 09, 2019, 05:22 PM ISTUpdated : Jan 09, 2019, 05:25 PM IST
കുഞ്ഞിനെ നോക്കാന്‍ ആളെയാവശ്യമുണ്ട്; പെയ്‌നും ഭാര്യയും മാത്രമല്ല, രോഹിതും പന്തിനെ ട്രോളി!

Synopsis

കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് രോഹിത് പന്തിനെ ട്രോളിയത്. അടുത്തിടെ രോഹിത്- റിതിക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നിരുന്നു. 

മുംബൈ: ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ടിം പെയ്‌നും ഭാര്യ ബോണി പെയ്നും മാത്രമല്ല, റിഷഭ് പന്തിനെ ട്രോളി ഇന്ത്യന്‍ താരം രോഹിത് ശര്‍മയും. ട്വിറ്ററിലാണ് രോഹിത് ഇന്ത്യയുടെ യുവതാരത്തെ ട്രോളിയത്. കുഞ്ഞിനെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് രോഹിത് പന്തിനെ ട്രോളിയത്. നേരത്തെ, മെല്‍ബണ്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്റെ കുട്ടികളെ നോക്കാന്‍ റിഷഭ് പന്തിനെ ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ ക്ഷണിച്ചിരുന്നു.  

പെയ്നും പന്തും തമ്മിലുള്ള വാക്ക്പോരിന്റെ തുടര്‍ച്ചയായിരുന്നു ഈ വെല്ലുവിളി. എന്നാല്‍ സിഡ്‌നിയില്‍ നടക്കുന്ന അവസാന ടെസ്റ്റിന് മുന്‍പ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയെ കാണാന്‍ ഇരു ടീമുകളും എത്തിയപ്പോള്‍ പെയ്നിന്റെ കുട്ടികളെ ചുമലിലേറ്റി പന്ത് ഈ വെല്ലുവിളി ഏറ്റെടുത്തു. 

പിന്നാലെ ബോണി പെയ്ന്‍ വീണ്ടും പന്തിനെ ട്രോളി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രത്തിലൂടെയാണ് ഇപ്പോഴത്തെ ട്രോളല്‍. കുട്ടികളെ നോക്കാന്‍ റിഷഭ് പന്ത് ഇന്ന് ഫ്രീയാണെങ്കില്‍ അത്ഭുതമായിരിക്കും എന്ന് എഴുതി പന്തിനെ ടാഗ് ചെയ്തു ബോണി. ഇപ്പോഴിതാ രോഹിതും പന്തിനെ വെറുതെ വിടുന്നില്ല. രോഹിത് ട്വീറ്റ് ചെയ്തത് ഇങ്ങനെ... 

ഗുഡ്‌മോണിങ് ബഡ്ഡി... ''കുട്ടികളെ നോക്കാന്‍ നിങ്ങള്‍ മിടുക്കനാണെന്ന് അറിയാം. ഇപ്പോള്‍ ഒരാളെ ആവശ്യമുണ്ട്. ഒരാളെ കിട്ടിയാല്‍ റിതിക ഒരുപാട് സന്തോഷവതിയായിരിക്കും..'' രോഹിത് കുറിച്ചിട്ടു. കഴിഞ്ഞ ദിവസമാണ് രോഹിത്- റിതിക ദമ്പതികള്‍ക്ക് കുഞ്ഞ് പിറന്നത്. എന്നാല്‍ പന്തിന്റെ മറുപടി ഏറെ രസകരമായിരുന്നു...

''ഭയ്യ... യുസ്‌വേന്ദ്ര ചാഹല്‍ അവനെ ഏല്‍പ്പിച്ച ജോലി ശരിയായി ചെയ്യുന്നില്ലേ..? സമൈറയെ നോക്കുന്നതില്‍ ഏറെ സന്തോഷം മാത്രമേയുള്ളൂ...'' കൂടെ ഇരുവര്‍ക്കും ആശംസകളും നേര്‍ന്നിട്ടുണ്ട് ഇന്ത്യയുടെ പുത്തന്‍ താരോദയം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഹമ്മദാബാദിൽ 'ടൈറ്റൻ' ഷോ, ഹൈദരാബാദിനെ എറിഞ്ഞിട്ടു; പടുകൂറ്റൻ ജയവുമായി ഗുജറാത്ത് പ്ലേ ഓഫിനരികെ
ഗില്ലിന് അടിതെറ്റി; രക്ഷകരായി സുന്ദറും സുദർശനും, ഹൈദരാബാദിനെതിരെ ഗുജറാത്തിന് പൊരുതാവുന്ന സ്കോർ