ഡാനി ആല്‍വസില്ല: ബ്രസീല്‍ ടീം തയ്യാര്‍

web desk |  
Published : May 14, 2018, 11:47 PM ISTUpdated : Jun 29, 2018, 04:24 PM IST
ഡാനി ആല്‍വസില്ല: ബ്രസീല്‍ ടീം തയ്യാര്‍

Synopsis

മൊണാക്കോയുടെ ഫാബിനോയും യുവന്റസ് ഫുള്‍ബാക്ക് അലക് സാന്‍ട്രോയുമാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങള്‍.

റിയൊ ഡി ജനീറോ: ഡാനി ആല്‍വസിനെ ഒഴിവാക്കി റഷ്യന്‍ ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച ഫ്രഞ്ച് കപ്പ് ഫൈനലിനിടെ പരിക്കേറ്റതാണ് ആല്‍വസിന് വിനയായത്. 23 അംഗ സ്‌ക്വാഡിനെയാണ് ബ്രസീല്‍ പ്രഖ്യാപിച്ചത്. 

സീസണില്‍ ബാഴ്‌സലോണയിലേക്ക് ചേക്കേറിയ യുവതാരം അര്‍തറിനെ ടീമിലേക്ക് പരിഗണിച്ചില്ല. മൊണാക്കോയുടെ ഫാബിനോയും യുവന്റസ് ഫുള്‍ബാക്ക് അലക് സാന്‍ട്രോയുമാണ് ടീമിലെ മറ്റു പ്രധാന അഭാവങ്ങള്‍. നെയ്മര്‍, ഫിലിപ്പെ കുടീഞ്ഞോ, ഫെര്‍മീനോ, വില്ല്യന്‍, പൗളീനോ, ഫെര്‍ണാണ്ടീനോ തുടങ്ങി പ്രമുഖ താരങ്ങളെല്ലാന്‍ ടിറ്റെയുടെ 23 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ബ്രസീല്‍ ടീം: ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍, എഡേഴ്‌സണ്‍, കാസിയോ. പ്രതിരോധം:  ഡാനിലോ, ഫാഗ്നര്‍, തിയാഗോ സില്‍വ, മിറാന്‍ഡ്, ഫിലിപ്പെ ലൂയിസ്, മര്‍ക്വിഞ്ഞോസ്, പെഡ്രോ ജെറോമല്‍. മധ്യനിര: കസെമിറോ, പൗളിഞ്ഞോ, ഫെര്‍ണാണ്ടിഞ്ഞോ, റിനെറ്റോ അഗസ്‌റ്റോ, ഫിലിപ്പെ കുടിഞ്ഞോ, ഫ്രഡ്, വില്ല്യന്‍. മുന്നേറ്റം: നെയ്മര്‍, റോബെര്‍ട്ടോ ഫിര്‍മീനോ, ഗബ്രിയേല്‍ ജീസസ്, ഡഗ്ലസ് കോസ്റ്റ, ടൈസണ്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
ധോണിക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഡല്‍ഹിയിലേക്കില്ല, പരിക്കില്‍ നിന്ന് മുക്തനാകാതെ ചെന്നൈ ഇതിഹാസം