ഇന്ത്യ എന്‍റെ കണ്ണ് തുറപ്പിച്ചു: റോബീ കീന്‍

web desk |  
Published : May 14, 2018, 11:00 PM ISTUpdated : Oct 02, 2018, 06:31 AM IST
ഇന്ത്യ എന്‍റെ കണ്ണ് തുറപ്പിച്ചു: റോബീ കീന്‍

Synopsis

എന്നാല്‍ മധ്യനിര താരമായി കളിക്കുകയെന്നത് എളുപ്പമായിരുന്നുവെന്ന് ബെര്‍ബ പറഞ്ഞു.

ലണ്ടന്‍: ഇന്ത്യന്‍ ചെലവഴിച്ച് അഞ്ച് മാസങ്ങള്‍ മറക്കാനാവത്ത അനുഭവമാണ് നല്‍കിയതെന്ന് മുന്‍ കേരള ബ്ലാസ്റ്റേ്‌ഴ്‌സ് താരം ദിമിതര്‍ ബെര്‍ബറ്റോവ്. എന്റെ കണ്ണു തുറപ്പിച്ച നാടാണ് ഇന്ത്യയെന്ന് എടികെയുടെ മുന്‍ ഐറിഷ് മുന്നേറ്റതാരം റോബീ കീന്‍ അഭിപ്രായപ്പെട്ടു. ഒരു വെബ് സൈറ്റിന് വേണ്ടി നടത്തിയ അഭിമുഖത്തിലാണ് ഇരുവരും ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മത്സരങ്ങള്‍ ഒരിക്കലും എളുപ്പമല്ലായിരുന്നു. മാത്രമല്ല, പ്രായത്തിന്റെ അവശതയും ചെറുതായി ബാധിച്ച് തുടങ്ങിയിരുന്നു. സൂപ്പര്‍ ലീഗില്‍ ഒരിക്കലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ നിലവാരം പ്രതീക്ഷിക്കരുത്. എന്നാല്‍ മധ്യനിര താരമായി കളിക്കുകയെന്നത് എളുപ്പമായിരുന്നുവെന്ന് ബെര്‍ബ പറഞ്ഞു. അതിനു കളിയെ കുറിച്ചുള്ള ധാരണ മാത്രം മതിയെന്നാണ് ബെര്‍ബയുടെ അഭിപ്രായം. മാത്രമല്ല, കാണികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം ഒരുപാട് സന്തോഷം നല്‍കിയെന്നും ബെര്‍ബ.. 

എന്നാല്‍ ഫുട്‌ബോളിനപ്പുറത്തുള്ള ഇന്ത്യയുടെ സാഹചര്യത്തെ കുറിച്ചാണ് റോബി കീന്‍ സംസാരിച്ചത്. രാജ്യത്തിന്റെ സാഹചര്യം കണ്ണുതുറപ്പിച്ചെന്ന് കീന്‍ വ്യക്തമാക്കി. ജനങ്ങളുടെ അവസ്ഥ വളരെ പതിതാപകരമാണ്. ആളുകള്‍ വളരെ സ്‌നേഹം നിറഞ്ഞവര്‍. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നവരാണ് കൊല്‍ക്കത്തക്കാര്‍. കളിക്കാരനായാണ് ഐഎസ്എല്ലിനു എത്തിയതെങ്കിലും സീസണിന്റെ ഇടയില്‍ വച്ച് പരിശീലക വേഷവും കീനിന് അണിയേണ്ടി വന്നിരുന്നു. അതു മാത്രമാണ് അല്‍പം ബുദ്ധിമുട്ടുള്ള അനുഭവമായി തോന്നിയതെന്നും ബാക്കി ഇന്ത്യന്‍ അനുഭവങ്ങള്‍ മികച്ചതായിരുന്നുവെന്നും കീന്‍ പറഞ്ഞു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വിജയ് അണ്ണാ'; തമിഴ്‌നാടിന്റെ ഭാവി മുഖ്യമന്ത്രിക്ക് ആശംസകളുമായി ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി
ധോണിക്കായുള്ള കാത്തിരിപ്പ് നീളുന്നു; ഡല്‍ഹിയിലേക്കില്ല, പരിക്കില്‍ നിന്ന് മുക്തനാകാതെ ചെന്നൈ ഇതിഹാസം