
മുംബൈ: വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെ എക്കാലത്തെയും മികച്ച പരിമിത ഓവര്‍ ഇലവനില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരം. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും കിംഗ് കോലിയെയും പരാമര്‍ശിക്കാതെ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മയെയാണ് ലാറ തന്‍റെ ടീമിലുള്‍പ്പെടുത്തിയത്.
'ഏകദിനത്തിലും ടി20യിലും രോഹിതിന്‍റെ നമ്പറുകള്‍ നോക്കുക. റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ലോകത്തിലെ മികച്ച താരം അദേഹമാണ്. എന്‍റെ ടീമില്‍ മാത്രമല്ല, ആര് ലോക ഇലവനെ തെരഞ്ഞെടുത്താലും രോഹിത് ആ ടീമില്‍ ഇടംപിടിക്കുമെന്നുറപ്പ്'- ലാറ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി മിന്നും ഫോമിലാണ് രോഹിത് ശര്‍മ്മ. 61 പന്തില്‍ നിന്നായിരുന്നു രോഹിതിന്‍റെ 111 റണ്‍സ്. ടി20യില്‍ കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തില്‍ വിരാട് കോലിയെ മത്സരത്തില്‍ മറികടന്നിരുന്നു.
ടി20യില്‍ കൂടുതല്‍ റണ്‍സെടുത്ത ന്യൂസീലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനേക്കാള്‍ 68 റണ്‍സ് മാത്രം പിന്നിലാണ് ഇന്ത്യന്‍ ഓപ്പണര്‍. അന്താരാഷ്‌ട്ര ടി20യില്‍ നാല് സെഞ്ചുറി നേടുന്ന ആദ്യ താരം കൂടിയാണ് രോഹിത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!