കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റ്; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മുന്നേറ്റം

Published : Nov 14, 2018, 02:36 PM IST
കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റ്; ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മുന്നേറ്റം

Synopsis

കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിവസം പുരുഷവിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മുന്നേറ്റം. വിനിതാ വിഭാഗത്തിൽ  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പാലക്കാട് മേഴ്സി കോളജും തമ്മില്‍ കടുത്ത മൽസരമാണ് നടക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി മൈതാനാത്ത് നടക്കുന്ന അത്‌ലറ്റിക് മീറ്റ് ഇന്ന് വൈകിട്ട് സമാപിക്കും.  

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അത്‌ലറ്റിക് മീറ്റിൽ രണ്ടാം ദിവസം പുരുഷവിഭാഗത്തില്‍ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിന് മുന്നേറ്റം. വിനിതാ വിഭാഗത്തിൽ  ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും പാലക്കാട് മേഴ്സി കോളജും തമ്മില്‍ കടുത്ത മൽസരമാണ് നടക്കുന്നത്.കാലിക്കറ്റ് യൂണിവേഴ്സിറ്റി മൈതാനാത്ത് നടക്കുന്ന അത്‌ലറ്റിക് മീറ്റ് ഇന്ന് വൈകിട്ട് സമാപിക്കും.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സനൽ സ്കറിയ ട്രിപ്പിൾ ജംപിൽ റിക്കോര്‍ഡിട്ടു. സ്വന്തം കോളജിന്‍റെ 36 വർഷത്തെ റെക്കോഡ് മറികടക്കുന്നതായിരുന്നു സനലിന്‍റെ ചാട്ടം.

11 റെക്കോഡുകളാണ് സർവകലാശാല മീറ്റിൽ ഇതുവരെ പിറന്നത്. മീറ്റ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ  മൽസരവും വാശിയേറുകയാണ്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു