
എന്തൊരു ചേലായിരുന്നു ആ ചങ്ങായിയെ കാണാന്‍! ഇപ്പോള്‍, ആ മുഖത്തേക്ക് നോക്കാന്‍ പറ്റാത്ത അവസ്ഥയായി. ലോകകപ്പ് ഫുട്‌ബോളില്‍ നോര്‍വെയുടെ ഹീറോയായിരുന്ന എര്‍ലിംഗ് ഹാലന്‍ഡ് ഹെയര്‍സ്‌റ്റൈല്‍ ഒന്ന് മാറ്റിപ്പിടിച്ചതോടെ ഫാന്‍സെല്ലാം നിരാശരാണ്. രണ്ട് ഭാഗത്തേക്കും ഇടതൂര്‍ന്ന് നിന്നിരുന്ന സ്വര്‍ണമുടികള്‍ എന്തിന് നിഷ്‌കരുണം വെട്ടി മാറ്റി എന്നാണ് മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബിന്റെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ നിരാശയോടെ ചോദിക്കുന്നത്.
ഹെയര്‍സ്‌റ്റൈല്‍ മാറ്റിയ വിവരം തന്റെ മുന്‍ കോച്ച് പെപ് ഗോര്‍ഡിയോളയുമായി ഫേസ് ടൈമിലൂടെ ഹാലന്‍ഡ് പങ്കുവെച്ചിരുന്നു. മുടി ഉള്ളത് നിന്റെ ഭാഗ്യമാണ്. എനിക്കും അതുപോലെ മുടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് പെപ് ഗോര്‍ഡിയോള പ്രതികരിച്ചത്. എന്നാല്‍, മുന്‍ സ്വീഡിഷ് സ്‌ട്രൈക്കറും ഫുട്‌ബോള്‍ കമെന്റേറ്ററുമായ സ്ലാറ്റന്‍ ഇബ്രാഹിമോവിച് നിരാശ മറച്ചുവെച്ചില്ല. നീ എന്താണ് ചെയ്‌തത്? പന്തയത്തില്‍ തോറ്റതാണോ? അതോ മറ്റെന്തെങ്കിലുമാണോ? എന്നെ ബ്ലോക്ക് ചെയ്യൂ, എന്റെ നമ്പര്‍ ഡിലീറ്റ് ചെയ്യൂ - ഇതായിരുന്നു ഇബ്രാഹിമോവിചിന്റെ പ്രതികരണം. ഹാലന്‍ഡിനെ നിറമുടിയോടെ കാണുവാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഇബ്രാഹിമോവിച്. കളിച്ചിരുന്ന കാലത്ത്, ഇബ്രാഹിമോവിചും നീളന്‍ മുടിയുമായി ആരാധകരുടെ മനം കവര്‍ന്നിരുന്നു.
ഇംഗ്ലീഷ് മിഡ്‌ഫീല്‍ഡര്‍ ഗ്രീലിഷിന് ഹാലന്‍ഡിന്റെ ഹെയര്‍സ്റ്റൈല്‍ ഇഷ്ടപ്പെട്ടു. നിനക്കിപ്പോള്‍ പത്ത് വയസ് കുറഞ്ഞു, ആഹാ എനിക്കിത് ഇഷ്ടപ്പെട്ടു- ഗ്രീലിഷ് ഹാലന്‍ഡിന്റെ ബസ് കട്ടിനോട് പ്രതികരിച്ചു.
ഹാലന്‍ഡിന്റെ കാമുകി ഇസബെലും പുതിയ ഹെയര്‍സ്റ്റൈല്‍ കണ്ട് ഒന്നമ്പരുന്നു. പക്ഷേ, ന്യൂലുക്ക് ഏറെ ഇഷ്ടപ്പെട്ടു. കൊള്ളാം, ഈ ലൂക്ക് എനിക്കിഷ്ടപ്പെട്ടു എന്നാണ് ഇസബെല്‍ പറഞ്ഞത്. രണ്ട് ഹെയര്‍സ്റ്റൈലുകളില്‍ ഏതാണ് കൂടുതലിഷ്ടം എന്ന് ഹാലന്‍ഡ് ചോദിച്ചപ്പോള്‍, രണ്ടും ഇഷ്ടം എന്നായിരുന്നു ഇസെബലിന്റെ മറുപടി.
മുടിവെട്ടിയത് ഹാലന്‍ഡിന്റെ പ്രീമിയര്‍ ലീഗ് സീസണിലെ ഫോമിനെ ബാധിക്കുമോ എന്ന ആശങ്ക സിറ്റി ആരാധകര്‍ക്കിലാതില്ല. മാഞ്ചസ്‌റ്റര്‍ സിറ്റിയില്‍ ചേര്‍ന്നതിന് ശേഷം ആദ്യമായാണ്, പ്രീമിയര്‍ ലീഗ് സീസണിന്റെ ഉദ്‌ഘാടന മത്സരത്തില്‍ ഹാലന്‍ഡിന് ഗോള്‍ നേടാനാകാതെ പോയത്. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച സിറ്റി, ബോണ്‍മൗത്തിനെതിരെ ജയം പിടിച്ചെടുത്തത് ഡിഫന്‍ഡര്‍മാരിലൂടെയാണ്. മാര്‍ക്ക് ഗുഹിയും ജോസ്‌കോ ഗ്വാര്‍ഡിയോലുമാണ് സിറ്റിക്കായി സ്‌കോര്‍ ചെയ്‌തത് (2-1). പ്രീമിയര്‍ ലീഗ് സീസണില്‍ ആഴ്‌സണല്‍, ചെല്‍സി ടീമുകളും ആദ്യ മത്സരം ജയിച്ചു. 28ന് ക്രിസ്റ്റല്‍പാലസുമായിട്ടാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ രണ്ടാം മത്സരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!