കോര്‍ട്ടോ പോയാലെന്താ..! റെക്കോഡ് തുകയ്ക്ക് പുതിയ ഗോള്‍ കീപ്പര്‍ ചെല്‍സിയില്‍

By Web TeamFirst Published Aug 8, 2018, 7:27 PM IST
Highlights
  • അത്‌ലറ്റികോ ബില്‍ബാവോയുടെ ഗോള്‍ കീപ്പര്‍ കെപ അറിസബഗാലെയാണ് പുതിയ സീസണില്‍ ചെല്‍സിക്ക് വേണ്ടി ഗ്ലൗസണിയുക. 71.6 മില്യണ്‍ പൗണ്ട് നല്‍കിയാണ് ചെല്‍സി കെപയെ ക്ലബിലെത്തിച്ചത്.

ലണ്ടന്‍: തിബോട്ട് കോര്‍ട്ടോ ചെല്‍സി വിടുമെന്ന് ഉറപ്പായതോടെ ചെല്‍സി റെക്കോഡ് തുകയ്ക്ക് പുതിയ ഗോള്‍ കീപ്പറെ ക്ലബിലെത്തിച്ചു. അത്‌ലറ്റികോ ബില്‍ബാവോയുടെ ഗോള്‍ കീപ്പര്‍ കെപ അറിസബഗാലെയാണ് പുതിയ സീസണില്‍ ചെല്‍സിക്ക് വേണ്ടി ഗ്ലൗസണിയുക. 71.6 മില്യണ്‍ പൗണ്ട് നല്‍കിയാണ് ചെല്‍സി കെപയെ ക്ലബിലെത്തിച്ചത്. ഇതോടെ അലിസണെ വാങ്ങാന്‍ ലിവര്‍പൂള്‍ ചിലവാക്കിയ 67 മില്യണ്‍ പൗണ്ട് റെക്കോഡ്  തകര്‍ന്നു. ക്ലബ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗോള്‍ കീപ്പറായി മാറിയിരിക്കുകയാണ് കെപ.
 
കോര്‍ട്ടോ പരിശീലനം മുടക്കി മാഡ്രിഡിലേക്ക് പോകാന്‍ സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് പുതിയ ഗോള്‍കീപ്പര്‍ക്കായി ചെല്‍സി രംഗത്തിറങ്ങിയത്. കെപയുടെ റിലീസ് ക്ലോസ് ചെല്‍സി ഇന്ന് രാവിലെ ആക്റ്റീവ് ആകിയതോടെ താരവുമായുള്ള കരാര്‍ ക്ലബ്ബ് റദ്ദാക്കിയ വിവരം അത്‌ലറ്റികോ ബില്‍ബാവോ അറിയിച്ചു.

Kepa abona la cláusula de rescisión https://t.co/945I0Y8ILC

— Athletic Club (@AthleticClub)

23 വയസ് മാത്രമുള്ള കെപ സ്പാനിഷ് ദേശീയ ടീമില്‍ അംഗമാണ്. ചെല്‍സിയുമായി കരാര്‍ ഒപ്പിട്ടതോടെ ഇപ്പോള്‍ ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് പ്രതിഫലമായി ലഭിക്കുക. ജനുവരിയില്‍ ബില്‍ബാവോയുമായി കരാര്‍ പുതുക്കിയിരുന്നെങ്കിലും മികച്ച ഓഫര്‍ വന്നതോടെ ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. അത്‌ലറ്റികോ ബില്‍ബാവോയുടെ യൂത്ത് ടീമില്‍ 2004 മുതല്‍ അംഗമായ കെപ 2016 സെപ്റ്റംബറിലാണ് സീനിയര്‍ ടീമിനായി ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. 

2018 ജനുവരിയില്‍ റയല്‍ മാഡ്രിഡ് താരത്തിനെ സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. പക്ഷെ അന്നത്തെ റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ അനുമതി നല്‍കിയില്ല.
 

click me!