മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

Web Desk |  
Published : May 11, 2018, 07:08 PM ISTUpdated : Oct 02, 2018, 06:31 AM IST
മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ക്ക് ഗിന്നസ് റെക്കോര്‍ഡ്

Synopsis

ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കി സിറ്റിയുടെ ബ്രസീലിയന്‍ താരം എഡേഴ്സണ്‍

മാഞ്ചസ്റ്റര്‍‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം തലനാരിഴയ്ക്കാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ താരം എഡേഴ്സണ് നഷ്ടമായത്. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്കാരം കൈവിട്ടെങ്കിലും ഗിന്നസ് ബുക്കില്‍ പേര് ചേര്‍ത്തിരിക്കുകയാണ് താരമിപ്പോള്‍. നീളമേറിയ ഡ്രോപ്പ് കിക്കിനുള്ള റെക്കോര്‍ഡാണ് എഡേഴ്സണെ തേടിയെത്തിയത്. എഡേഴ്സണ്‍ എടുത്ത കിക്ക് 75.35 മീറ്റര്‍ ദൂരം പിന്നിട്ടു. 

എഡേഴ്സണ്‍ തനിക്ക് ലഭിച്ച ഗിന്നസ് സര്‍ട്ടിഫിക്കറ്റിന്‍റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ലോകകപ്പിനുള്ള ബ്രസീലിയന്‍ ടീമില്‍ ഏറെക്കുറെ സ്ഥാനമുറപ്പിച്ച താരമാണ് 24കാരനായ എഡേഴ്സണ്‍. സിറ്റിക്കായി 36 മത്സരങ്ങളില്‍ വല കാത്തിട്ടുണ്ട്. കഴിഞ്ഞ സമ്മറില്‍ പോര്‍ച്ചുഗീസ് ക്ലബായ ബെന്‍ഫിക്കയില്‍ നിന്നാണ് എഡേഴ്സണ്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയത്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കോലിക്കും രാഹുലിനും ഒപ്പം ഇനി സഞ്ജുവും, ഐപിഎല്ലിൽ അപൂര്‍വ നേട്ടം സ്വന്തമാക്കി മലയാളി താരം
20 വർഷത്തെ കാത്തിരിപ്പിന് വിരാമം, അത്‌ലറ്റിക്കോ മാഡ്രിഡിനെ വീഴ്ത്തി ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ