
രാജ്‌കോട്ട്: സ്ലഡ്ജിങ്ങിന് പേര് കേട്ടവരാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പരമ്പര തന്നെ അതിന് ഉത്തമ ഉദാഹരണമാണ്. ഇന്ത്യന്‍ താരങ്ങള്‍ പരമ്പരയിലുടനീളം സ്ലെഡ്ജിങ് ഏറ്റുവാങ്ങി. തിരിച്ച് മറുപടിയും നല്‍കിയിരുന്നു ഇന്ത്യന്‍ താരങ്ങള്‍. ഇന്നിപ്പോള്‍ ഓസ്‌ട്രേലിയന്‍ താരങ്ങളില്‍ നിന്നേറ്റ രസകരമായ സ്ലെഡ്ജിങ്ങുകളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര.
പൂജാരയെ ഏറെ രസിപ്പിച്ച സ്ലെഡ്ജിങ് ഇക്കഴിഞ്ഞ പരമ്പരയില്‍ അല്ലായിരുന്നു. 2017ല്‍ ഓസീസ് ഇന്ത്യയിലെത്തിയപ്പോഴായിരുന്നു സംഭവം. റാഞ്ചി ടെസ്റ്റിനിടെയാണ് സംഭവം. ഞാന്‍ 170 റണ്‍സ് നേടി ക്രീസില്‍ നില്‍ക്കെ ഒരു ഓസീസ് താരം അരികിലെത്തി, ഇപ്പോള്‍ ഞാന്‍ ഔട്ടായില്ലെങ്കില്‍ അവര്‍ക്ക് വീല്‍ചെയര്‍ ആവശ്യപ്പെടേണ്ടി വരുമെന്ന് പറഞ്ഞാണ് താരം മടങ്ങിയത്. ഇതിനേക്കാള്‍ രസകരമായ സ്ലെഡ്ജിങ്ങ് ഓസീസ് താരങ്ങളില്‍ നിന്ന് കേട്ടിട്ടില്ലെന്നും പൂജാര.
കഴിഞ്ഞ പര്യടനത്തിലും ഓസീസ് താരങ്ങളുടെ സ്ലഡ്ജിങ്ങിന് ഇരയായെന്നും പൂജാര പറഞ്ഞു. താങ്കള്‍ ഇപ്പോള്‍ തന്നെ ധാരാളം റണ്‍ നേടിയെന്നും ബോറടിക്കുന്നില്ലേയെന്നും ചോദിച്ച് നഥാന്‍ ലിയോണ്‍ സ്ലെഡ്ജ് ചെയ്തത് തന്നെ വളരെയധികം രസിപ്പിച്ചെന്നും സ്ലെഡ്ജ് ചെയ്തതിന്ശേഷം ഓസീസ് താരങ്ങള്‍ സ്വയം ചിരിക്കുമായിരുന്നെന്നും പുജാര കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!