ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തുന്നു

By Web DeskFirst Published Sep 13, 2017, 11:18 PM IST
Highlights

ജമൈക്ക: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ക്രിസ് ഗെയ്ല്‍ വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള  ടീമിലാകും  ക്രിസ് ഗെയില്‍ തിരിച്ചെത്തും. എതിരാളികളെ നിഷ്പ്രഭമാക്കുന്ന ബാറ്റിംഗ് ശൈലി, തനിക്ക് നേരെ എത്തുന്ന ഒരോ ബോളും ബൗണ്ടറിക്ക അപ്പുറത്തേക്ക് പായിക്കാന്‍ വെമ്പല്‍ കൊള്ളുന്ന ബാറ്റ്സ്മാന്‍ അങ്ങനെ നിരവധി വിശേഷണങ്ങളുണ്ടെങ്കിലും രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിരവധി വിജയങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനു സമ്മാനിച്ച ക്രിസ് ഗെയില്‍  ടീമില്‍ തിരിച്ചെത്തുന്നത്.

നേരത്തെ ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 മത്സരത്തിന് വെസ്റ്റ് ഇന്‍ഡീസ് ക്രിസ് ഗെയ്‌ലിനെ തിരിച്ചുവിളിച്ചിരുന്നു. ഒരേയൊരു ട്വന്റി 20 മത്സരം മാത്രമാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ കളിച്ചത്.വെസ്റ്റ് ഇന്‍ഡീസിസ് ക്രിക്കറ്റ് ബോര്‍ഡുമായിട്ടുള്ല അഭിപ്രായവ്യത്യാസമായിരുന്നു ഗെയിലിനെ കളത്തിനു പുറത്ത് ഇരുത്തിയത്.

എന്നാല്‍ തിരിച്ചെത്തുന്ന് ക്രിസ് ഗെയിലിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല, മുന്‍ ലോകച്യാമ്പന്മാരെ വരാന്‍ പോകുന്ന ലോകകപ്പില്‍ എത്തിക്കേണ്ടത് ചുമതല കൂടി ഗെയിലിനുണ്ടാകും. റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്ത് ആയതിനാല്‍ കഴിഞ്ഞ ച്യാമ്പന്‍സ് ട്രോഫിയില്‍ കളിക്കാന്‍ വിന്‍ഡീസിന് കഴിഞ്ഞിരുന്നില്ല. വരാന്‍ പോകുന്ന പരമ്പരകള്‍ വിന്‍ഡീസിന് നിര്‍ണ്ണായകമാണ്.

ഇംഗ്ലണ്ടിനെതിരെ അഞ്ച് ഏകദിനവും അയര്‍ലന്‍ഡിനെതിരെ ഒരു ഏകദിനവുമാണ് അടുത്തയി  വിന്‍ഡീസ് കളിക്കുന്നത്.ഇതില്‍ മുഴുവന്‍ മത്സരങ്ങളിലും വിജയിച്ച് റാങ്കിംഗ് മെച്ചപ്പെടുത്തിയാല്‍ മാത്രമേ ബര്‍ത്ത് ഉറപ്പിക്കാനാകൂ. അതിനു ചുക്കാന്‍ പിടിക്കാന്‍ ഗെയിലിനു കഴിയുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്.

click me!