ആ രഹസ്യം വെളിപ്പെടുത്താം, പക്ഷെ രണ്ട് കോടി നല്‍കണമെന്ന് ഗെയ്ല്‍

Published : Nov 10, 2017, 04:33 PM ISTUpdated : Oct 05, 2018, 02:56 AM IST
ആ രഹസ്യം വെളിപ്പെടുത്താം, പക്ഷെ രണ്ട് കോടി നല്‍കണമെന്ന് ഗെയ്ല്‍

Synopsis

സിഡ്‌നി: ഓസ്‌ട്രേലിയന്‍ മസാജ് തെറാപ്പിസ്റ്റുമായി വിന്‍ഡീസ് ക്രിക്കറ്റ് താരം ഗെയ്‌ലിനുണ്ടായ പ്രശ്‌നം വന്‍ വിവാദമായിരുന്നു. പിന്നാലെ ആ സംഭവത്തിന്‍റെ യഥാര്‍ത്ഥ മുഖം തുറന്നു കാണിക്കാമെന്ന മോഹന വാഗ്ദാനവുമായി ഗെയ്ല്‍ രംഗത്ത്. അതിനായി ആര്‍ക്കു വേണമെങ്കിലും അഭിമുഖം നല്‍കാന്‍ തയാറാണെന്നും

ഗെയ്ല്‍ പറഞ്ഞു കഴിഞ്ഞു. എന്നാല്‍ ആ തുറന്നു പറച്ചിലിന് ഗെയ്ല്‍ മുന്നോട്ട് വെച്ച വിലയാണ് ലോകത്തെ ഞെട്ടിച്ചത്. ഏകദേശം രണ്ടു കോടിയോളം രൂപ നല്‍കിയാല്‍ ആ തുറന്നു പറഞ്ഞുള്ള അഭിമുഖം നല്‍കാമെന്നാണ് ഗെയ്ല്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും താല്‍പര്യമുള്ള ഒരു കഥ പറയാം. ഒരു മണിക്കൂര്‍ അഭിമുഖത്തില്‍ ഞാനത് തുറന്നു പറയാം. അല്ലെങ്കില്‍ അടുത്ത പുസ്തകത്തില്‍ ഞാനാ കഥ എഴുതുമെന്നും ഗെയ്ല്‍ ട്വീറ്റില്‍ കുറിച്ചു. 

നേരത്തെ ഗെയ്ല്‍ തന്റെ മുന്നില്‍ നഗ്നത കാട്ടിയെന്ന് ആരോപിച്ച് ഓസ്മട്രലിയന്‍ മസാജ് തെറാപ്പിസ്റ്റ് സിഡ്‌നി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ജനനേന്ദ്രീയം കാണിച്ച് ഗെയ്ല്‍ തന്നെ അപമാനിച്ചെന്നും, താന്‍ പൊട്ടിക്കരഞ്ഞൂ പോയി എന്നും തെറാപ്പിസ്റ്റ് വ്യക്തമാക്കിയിരുന്നു. 

ഓസ്‌ട്രേലിയയിലെ മാധ്യമസ്ഥാപനമായ ഫെയര്‍ഫാക്‌സ് മീഡിയയുടെ പത്രങ്ങള്‍ക്കെതിരെ ഗെയ്ല്‍ നലകിയ അപകീര്‍ത്തി കേസിന്‍റെ വാദത്തിനിടെയാണ് ഓസ്‌ട്രേലിയന്‍ വംശജയായ മസാജ് തെറാപ്പിസ്റ്റ് ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ സിഡ്‌നി കോടതി ഗെയ്‌ലിന് അനുകൂലമായാണ് വിധി പറഞ്ഞത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം