ലോക്ക് ഡൌണില്‍ അവരാരും പട്ടിണി കിടക്കാന്‍ പാടില്ല; സഹായവുമായി സാനിയ മിർസ

By Web TeamFirst Published Mar 26, 2020, 10:19 AM IST
Highlights

"നമുക്ക്‌ ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌".

ഹൈദരാബാദ്: കൊവിഡ് 19 വ്യാപനത്തെ തുടർന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗൺ ആയതോടെ ഓരോ ദിവസത്തേയും കൂലിയെ ആശ്രയിച്ച്‌ ജീവിക്കുന്നവരെ സഹായിക്കാൻ പണം സമാഹരിക്കുകയാണ് ടെന്നിസ് താരം സാനിയ മിർസ. 

Read More: ബംഗാള്‍ ജനതക്കായി ദാദയിറങ്ങി; സർക്കാർ സ്‍കൂളുകളില്‍ പാർപിച്ചിരിക്കുന്നവർക്ക് 50 ലക്ഷം രൂപയുടെ അരി

'ലോകം പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ നമ്മളില്‍ പലര്‍ക്കും എല്ലാം ശരിയാവുന്നത്‌ വരെ വീടുകളില്‍ തന്നെ കഴിയാനുള്ള സാഹചര്യമുണ്ട്‌. എന്നാല്‍ നമുക്ക്‌ ചുറ്റുമുള്ള ആയിരക്കണക്കിന്‌ ആളുകള്‍ക്ക്‌ ഈ ഭാഗ്യമില്ല. അവരെ സഹായിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌'- സാനിയ ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു. 

We are trying to do our bit by donating and feeding the people who need it the most in thik time of crisis together either .The daily wage workers are struggling, pls do your bit.
I have donated - have you ??? Attaching the payment link as well https://t.co/Z5y7atETiS pic.twitter.com/UXg2F38wun

— Sania Mirza (@MirzaSania)

നേരത്തേ, ക്രിക്കറ്റ്‌ താരങ്ങളായ ഇര്‍ഫാന്‍ പത്താനും യൂസഫ്‌ പത്താനും വഡോദരയിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക്‌ 4000 മാസ്‌കുകള്‍ കൈമാറിയിരുന്നു. 

Read more: കൊവിഡ് 19: മാതൃകയായി പത്താന്‍ സഹോദരങ്ങളും

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!