
ബാഴ്സലോണയുടെ പോർച്ചുഗൽ താരം ആന്ദ്രേ ഗോമസിനെ യുവന്റസ് ടീമിൽ ഉൾപ്പെടുത്തണമെന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചാമ്പ്യൻസ് ലീഗ് കിരീടമെന്ന യുവന്‍റസിന്‍റെ സ്വപ്നം സാധ്യമാവാൻ ആന്ദ്രേ ഗോമസിനെപ്പോലെ മികച്ച കളിക്കാർ ആവശ്യമാണ്. ടീം വിടാനൊരുങ്ങുന്ന ബോസ്നിയൻ മിഡ്ഫീൽഡർ മിറാലെം പ്ജാനിച്ചിന് പറ്റിയ പകരക്കാരനാണ് ഗോമസെന്നും റൊണാൾഡോ യുവന്‍റസ് മാനേജ്മെന്‍റിനോട് പറഞ്ഞു.
1996ലാണ് യുവന്‍റസ് അവസാനമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളായത്. ഇരുപത്തിനാലുകാരനായ ഗോമസ് വലൻസിയ, ബെൻഫിക്ക ക്ലബുകളിൽ കളിച്ചാണ് ബാഴ്സലോണയിൽ എത്തിയത്. പോർച്ചുഗൽ ദേശീയ ടീമിൽ തന്‍റെ സഹതാരമായ ഗോമസിനെ ടീമിലെടുക്കണമെന്ന് നേരത്തേ റയൽ മാഡ്രിഡിൽ കളിച്ചിരുന്നപ്പോഴും റൊണാൾഡോ ആവശ്യപ്പെട്ടിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!