ധോണിക്കൊപ്പം ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ റെയ്‌നയുണ്ടാവില്ല!

By web deskFirst Published Nov 14, 2017, 8:09 PM IST
Highlights

ചെന്നൈ: താരങ്ങളെ നിലനിര്‍ത്താനുള്ള ഐപിഎല്‍ ഗവേണിംഗ് ബോഡിയുടെ പോളിസി പുറത്തുവരാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തിരിച്ചടി.  പുതിയ പോളിസി പ്രകാരം ഒരു വിദേശതാരമടക്കം മൂന്നുപേരെ മാത്രമേ ടീമുകള്‍ക്ക് നിലനിര്‍ത്താനാകൂ എന്നാണ് സൂചന. അങ്ങനയെങ്കില്‍  ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക സ്ഥാനം വഹിച്ച സുരേഷ് റെയ്നക്ക് ടീമില്‍ സ്ഥനമുറപ്പിക്കാനാവില്ല. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുന്‍ നായകനായ എം.എസ് ധോണിയെയും ആര്‍ അശ്വിനെയും ദക്ഷിണാഫ്രിക്കന്‍ താരം ഹാറ്റ് ഡ്യുപ്ലസിയെയും നിലനിര്‍ത്തിയേക്കും. അങ്ങനെവന്നാല്‍ സുരേഷ് റെയ്നയെപോലൊരു സൂപ്പര്‍താരത്തെ താരലേലത്തില്‍ കടുത്ത മത്സരത്തിലൂടെ മാത്രമേ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ടീമിലെത്തിക്കാനാകൂ. ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലെങ്കിലും ഐ.പി.എല്ലിലുള്ള മികച്ച റെക്കോര്‍ഡാണ് റെയ്നയുടെ വിപണിമൂല്യം നിലനിര്‍ത്തുന്നത്.

നവംബര്‍ 21ന് താരങ്ങളെ നിലനിര്‍ത്താനുള്ള പോളിസി ഗവേണിംഗ് ബോഡി പ്രഖ്യാപിക്കുമ്പോള്‍ റെയ്നയുടെ കാര്യത്തില്‍ വ്യക്തത കൈവരും. ഐ.പി.എല്ലിലെ ആദ്യ എട്ട് എഡിഷനുകളിലും ചെന്നൈയുടെ ഉയര്‍ന്ന റണ്‍ വേട്ടക്കാരനായിരുന്നു റെയ്ന. 2013 എഡിഷനിലെ വാതുവയ്പ് വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട ചെന്നൈ സൂപ്പര്‍ കിംഗ്സും രാജസ്ഥാന്‍ റോയല്‍സും രണ്ട് വര്‍ഷത്തെം ഇടവേളക്ക് ശേഷമാണ് ലീഗില്‍ തിരിച്ചെത്തുന്നത്. 
 

click me!