ക്രിക്കറ്റ് മാത്രമല്ല, പാക്കിസ്ഥാനുമായി ഒരു കായികമത്സരവും വേണ്ട; നിലപാട് കടുപ്പിച്ച് ദാദ

By Web TeamFirst Published Feb 21, 2019, 11:44 AM IST
Highlights

പാക്കിസ്ഥാനുമായുള്ള എല്ലാ കായികമത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഇതിഹാസ ക്രിക്കറ്റര്‍ സൗരവ് ഗാംഗുലി. പുല്‍വാമ ആക്രണത്തെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെല്ലാം സ്വാഭാവികമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍.

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തില്‍ പാക്കിസ്ഥാനുമായുള്ള എല്ലാ കായികമത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണമെന്ന് ഇതിഹാസ ക്രിക്കറ്റര്‍ സൗരവ് ഗാംഗുലി. പുല്‍വാമ ആക്രണത്തെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെല്ലാം സ്വാഭാവികമാണെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ പറഞ്ഞു. പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. 

നിലവിലെ സാഹചര്യത്തില്‍ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരമ്പരയ്ക്ക് യാതൊരു സാധ്യതയുമില്ല. ക്രിക്കറ്റ് മാത്രമല്ല, ഫുട്ബോളും ഹോക്കിയുമടക്കം എല്ലാ കായികമത്സരങ്ങളില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കണം. ഏകദിന ലോകകപ്പില്‍ 10 ടീമുകളാണ് മത്സരിക്കുന്നത്, ഒരു ടീമിന് മറ്റെല്ലാം ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാല്‍ ഇന്ത്യ ഒരു മത്സരം കളിക്കാതിരുന്നാല്‍ അത് പ്രതികൂലമായി ബാധിക്കില്ലെന്നും മുന്‍ നായകന്‍ പറഞ്ഞു. 

ഇന്ത്യയില്ലാതെ ഒരു ലോകകപ്പ് നടത്തുക ഐസിസിക്ക് ഏത്ര എളുപ്പമായിരിക്കില്ല. ഇത്തരമൊരു നടപടിയിലേക്ക് പോകുന്നതില്‍ നിന്ന് ഐസിസിയെ വിലക്കാന്‍ ഇന്ത്യക്ക് കരുത്തുണ്ടോയെന്ന് കണ്ടറിയാമെന്നും ഗാംഗുലി പറഞ്ഞു. ലോകകപ്പില്‍ പാക്കിസ്ഥാനുമായുള്ള മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇന്ത്യയുടെ കിരീട സാധ്യതകളെ ബാധിക്കില്ലെന്ന് ഹര്‍ഭജന്‍ സിംഗ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. 

click me!