ഐഎസ്എല്‍ റഫറിയിങ്ങിനെ വിമര്‍ശിച്ച് ഡേവിഡ് ജെയിംസ്

By Web TeamFirst Published Nov 6, 2018, 7:39 AM IST
Highlights
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റഫറിയിങ്ങിനെ വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ ബംഗളൂരു എഫ്‌സിയോടുള്ള തോല്‍വിയുടെ പ്രധാന കാരണം റഫറിയിങ്ങിലെ പോരായ്മകളാണെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റഫറിയിങ്ങിനെ വിമര്‍ശിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. ഇന്നലെ ബംഗളൂരു എഫ്‌സിയോടുള്ള തോല്‍വിയുടെ പ്രധാന കാരണം റഫറിയിങ്ങിലെ പോരായ്മകളാണെന്നും ഡേവിഡ് ജെയിംസ് വ്യക്തമാക്കി. ഇന്നത്തെ മത്സരത്തില്‍ ബംഗളൂരു എഫ് സിയുടെ ആദ്യ ഗോള്‍ ഓഫ്‌സൈഡ് ആയിരുന്നു എങ്കിലും റഫറി വിളിച്ചിരുന്നില്ല.

ഡേവിഡ് ജെയിംസ് തുടര്‍ന്നു... തോല്‍വിയുടെ കാരണം ഒരു വ്യക്തിയുടെ കുറവായി ഇത് കാണാന്‍ വയ്യ. ലീഗിന്റെയും പ്രശ്‌നമാണ്. ലീഗില്‍ വാര്‍ സിസ്റ്റം ഏര്‍പ്പാടക്കണം. ഒരു തെറ്റായ തീരുമാനത്തോടെ ആ കളി തുടങ്ങുക എന്നത് സങ്കടകരമാണെന്നും മുന്‍ ഗോള്‍ കീപ്പര്‍ പറഞ്ഞു. 

ഇതുവരെ കളിച്ച ആറു കളികളില്‍ നാലിലും ബ്ലാസ്റ്റേഴ്‌സിനെതിരായി തെറ്റായ തീരുമാനം വന്നെന്നും ജയിംസ് പറഞ്ഞു. ബംഗളൂരു പോലെ മികച്ച ഒരു ടീമിനെ തോല്‍പ്പിക്കുക അത്ര പ്രയാസമുള്ള കാര്യമാണെന്നും ഗോള്‍ കീപ്പര്‍ കൂട്ടിച്ചേര്‍ത്തു.

click me!