ഐഎസ്എല്‍: നിലവിലെ ചാംപ്യന്മാര്‍ കിതച്ചുതന്നെ

By Web TeamFirst Published Oct 23, 2018, 9:38 PM IST
Highlights
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയുടെ മോശം പ്രകടനം തുടരുന്നു. ഇന്ന് ഡല്‍ഹി ഡൈനാമോസിനോടും അവര്‍ സമനിലയില്‍ പിരിഞ്ഞു. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില സമനിലയായിരുന്നു ഫലം.

ദില്ലി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നിലവിലെ ചാംപ്യന്മാരായ ചെന്നൈയിന്‍ എഫ്‌സിയുടെ മോശം പ്രകടനം തുടരുന്നു. ഇന്ന് ഡല്‍ഹി ഡൈനാമോസിനോടും അവര്‍ സമനിലയില്‍ പിരിഞ്ഞു. ഡൈനാമോസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിത സമനില സമനിലയായിരുന്നു ഫലം. ഐഎസ്എല്‍ പുതിയ സീസണില്‍ ഇരുവര്‍ക്കും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ചെന്നൈയിന് ഇതുവരെ മൂന്ന് തോല്‍വിയും ഒരു സമനിലയുമാണ് ലഭിച്ചത്. ഡല്‍ക്ക് മുന്ന് സമനിലയും ഒരു തോല്‍വിയും. 

എവേ ഗ്രൗണ്ട് മത്സരമായിരുന്നെങ്കില്‍ പോലും മത്സരത്തില്‍ ആധിപത്യം പുലര്‍ത്താന്‍ ഡെല്‍ഹിക്ക് സാധിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നിരവധി അവസരങ്ങള്‍ ചെന്നൈയിന്റെ താരങ്ങള്‍  ഒരുക്കിയെടുത്തു. ഡെല്‍ഹിയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഫ്രാന്‍സിസ്‌കോ ഡൊറോണ്‍സൊറോയുടെ പ്രകടനാണ് ആതിഥേയരെ രക്ഷിച്ചത്. 

ചെന്നൈയിന് ആദ്യ പോയിന്റാണിത്. നാല് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി അവര്‍ ഒമ്പതാം സ്ഥാനത്താണ്. മൂന്ന് പോയിന്റുള്ള ഡെല്‍ഹി എട്ടാമതും. നാളെ എഫ്‌സി ഗോവ മുംബൈ സിറ്റിയെ നേരിടും.

click me!