യുഎസ് ഓപ്പണ്‍: കിരീടത്തിനായി ജോക്കോവിച്ചും ഡെല്‍ പോട്രോയും ഇന്നിറങ്ങും

Published : Sep 09, 2018, 10:44 AM ISTUpdated : Sep 10, 2018, 01:27 AM IST
യുഎസ് ഓപ്പണ്‍: കിരീടത്തിനായി ജോക്കോവിച്ചും ഡെല്‍ പോട്രോയും ഇന്നിറങ്ങും

Synopsis

യു എസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ നൊവാക് ജോക്കോവിച്ചും, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഡെല്‍പോട്രോ മൂന്നാം സീഡും ജോക്കോവിച്ച് ആറാം സീഡുമാണ്. അതേസമയം ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ജോക്കോവിച്ചിനാണ് മേല്‍ക്കൈ.

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സ് ചാംപ്യനെ ഇന്നറിയാം. ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ നൊവാക് ജോക്കോവിച്ചും, യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോയും ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ ഡെല്‍പോട്രോ മൂന്നാം സീഡും ജോക്കോവിച്ച് ആറാം സീഡുമാണ്. അതേസമയം ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ജോക്കോവിച്ചിനാണ് മേല്‍ക്കൈ.

ഇതുവരെയുള്ള 18 മത്സരങ്ങളില്‍ പതിന്നാലിലും ജോക്കോവിച്ചാണ് ജയിച്ചത്. യുഎസ് ഓപ്പണില്‍ 2 തവണ നേര്‍ക്കുനേര്‍ വന്നപ്പോഴും, ജോക്കോവിച്ചിന് ആയിരുന്നു ജയം. ജോക്കോവിച്ച് 13 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ളപ്പോള്‍, ഡെല്‍പോട്രോ 2009ലെ യുഎസ് ഓപ്പണില്‍ മാത്രമാണ് ചാംപ്യനായിട്ടുള്ളത്. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30ന് മത്സരം തുടങ്ങും.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു