റെക്കോഡില്ലാതെ ഫെഡറര്‍ വീണു; ഇന്ത്യന്‍ വെല്‍സില്‍ ഡെല്‍ പൊട്രോ

By Web DeskFirst Published Mar 19, 2018, 10:14 AM IST
Highlights
  • മൂന്ന് മണിക്കൂറോളം നീണ്ടു നിന്ന ഫൈനലില്‍ 6-4 6-7 (8-10), 7-6 (7-2) എന്ന സ്‌കോറിനായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ വിജയം.

കാലിഫോര്‍ണിയ: ഇന്ത്യന്‍ വെല്‍സ് മാസ്‌റ്റേഴ്‌സ് ഫൈനലില്‍ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയ്ക്ക് മുന്നില്‍ റോജര്‍ ഫെഡറര്‍ വീണു. മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ഫൈനലില്‍ 6-4 6-7 (8-10), 7-6 (7-2) എന്ന സ്‌കോറിനായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ വിജയം. വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യന്‍ വെല്‍സില്‍ ആറ് കിരീടങ്ങളെന്ന റെക്കോഡ് ഫെഡറര്‍ക്ക് സ്വന്തമാക്കാമായിരുന്നു. 

ആദ്യ സെറ്റ് ഇരുവരും പങ്കിട്ടപ്പോള്‍ അവസാന സെറ്റ് ഫൈനലിന്റെ എല്ലാ ആവേശത്തിലേക്കും ഉയര്‍ന്നു. എന്നാല്‍ ഡെല്‍ പ്രൊട്രോയുടെ അഞ്ചാം ഗെയിം ബ്രേക്ക് ചെയ്ത് ഫെഡറര്‍ 5-4ന്റെ ലീഡ് നേടി. ഫെഡറര്‍ ചാംപ്യന്‍ഷിപ്പിന് വേണ്ടി സെര്‍വ് ചെയ്യുന്നു. ഗെയിമില്‍ 40-15ന് സ്വിസ് മാസ്റ്റര്‍ മുന്നില്‍. ഒരു പോയിന്റ് നേടിയാല്‍ ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കാം. എന്നാല്‍ തിരിച്ചടിച്ച അര്‍ജന്റീനക്കാരന്‍ അഡ്വാന്റേജ് നേടി. വൈകാതെ സെര്‍വ് ബ്രേക്ക് ചെയ്ത് ഡെല്‍ പ്രൊട്രോ സ്‌കോര്‍ 5-5ന് ഒപ്പമെത്തിച്ചു. പിന്നാലെ മത്സരം ടൈ ബ്രേക്കിലേക്ക് നീട്ടി. ഒടുവില്‍ മത്സരവും ഡെല്‍ പ്രൊട്രോയുടെ വരുതിയിലായി. 

 

2009 യുഎസ് ഓപ്പണ്‍ ഫൈനലിലും ഡെല്‍ പൊട്രോ ഫെഡററെ തോല്‍പ്പിച്ചിരുന്നു. ഇന്നത്തെ ജയത്തോടെ ഫെഡററുടെ 17 തുടര്‍ജയങ്ങള്‍ക്ക് വിരാമമായി. ലോക ഏഴാം നമ്പറുകാരനായ ഡെല്‍ പൊട്രോ 25 മത്സരങ്ങള്‍ക്കിടെ ഏഴാം തവണയാണ് ഫെഡററെ തോല്‍പ്പിക്കുന്നത്. ആ്ദയമായിട്ടാണ് ഡെല്‍ ഇവിടെ കിരീടം നേടുന്നത്.
 

click me!