സുശീലിന്‍റെ ഒളിംപിക്സ് മോഹങ്ങള്‍ അവസാനിപ്പിച്ചു

By Web DeskFirst Published Jun 6, 2016, 3:32 PM IST
Highlights

ദില്ലി: ഒളിമ്പ്യൻ സുശീൽ കുമാറിന്‍റെ ഒളിമ്പിക്സിന് ഉണ്ടാകില്ല. സുശീലിനു പകരം നർസിങ് യാദവായിരിക്കും റിയോ ഒളിമ്പിക്സിൽ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. നർസിങ് യാദവിനെ റിയോ ഒളിമ്പിക്സ് പട്ടികയിൽ ഉൾപ്പെടുത്തിയത് ചോദ്യം ചെയ്താണ് സുശീൽ കുമാർ  ഹൈക്കോടതിയിൽ ഹർജി നൽകിയത്.

നർസിങുമായി മത്സരം നടത്തി വിജയിക്കുന്നയാളെ ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നായിരുന്നു സുശീൽ കുമാറിന്‍റെ ആവശ്യം. ഇതാണ് ഹൈക്കോടതി തള്ളിയത്. 74 കിലോ ഫ്രീസ്റ്റൈലിൽ മത്സരിക്കാനാണ് സുശീൽ കുമാർ ആഗ്രഹിച്ചിരുന്നത്. ഒളിമ്പിക്സ് അടുത്തിരിക്കെ ഇത്തരത്തിൽ ഒരു മത്സരം നടത്തുന്നത് താരങ്ങളെ മാനസികമായി ബാധിക്കുമെന്നും കൂടാതെ പരുക്കിന് സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.

74 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ ഷിപ്പിൽ വെങ്കലം നേടിയ ആളാണ് നർസിങ്. അതിനാൽ നർസിങ് തന്നെയാണ് യോഗ്യനെന്നും കേടതി നിരീക്ഷിച്ചു. 66 കിലോ വിഭാഗത്തിൽ സുശീൽ കുമാർ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടിയത്. ആഗസ്റ്റ് അഞ്ച് മുതലാണ് റിയോ ഒളിമ്പിക്സ് ആരംഭിക്കുന്നത്.

click me!