
മുംബൈ: നായകനെന്ന നിലയില്‍ ധോണി കളിച്ച അവസാന മത്സരത്തില്‍ ഇന്ത്യ-എ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും മത്സരത്തില്‍ ആരാധകരെ ഞെട്ടിച്ചൊരു ക്യാച്ചുണ്ടായിരുന്നു. സ്ലിപ്പില്‍ ശീഖര്‍ ധവാനായിരുന്നു ആ അത്ഭുത ക്യാച്ച് കൈയിലൊതുക്കിയത്. ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന്റെ പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച ഇംഗ്ലീഷ് നായകന്‍ ഓയിന്‍ മോര്‍ഗനെയാണ് ധവാന്‍ പറന്നു പിടിച്ചത്.
മോര്‍ഗന്റെ റിവേഴ്സ് സ്വീപ് പ്രതീക്ഷിച്ചപോലെ ഇടത്തേക്ക് ഡൈവ് ചെയ്താണ് ധവാന്‍ ക്യാച്ചെടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 305 റണ്‍സ് വിജയ ലക്ഷ്യം ഏഴ് പന്ത് ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!