പുതിയ ദൗത്യം ഏറ്റെടുത്ത് മറഡോണ; ഇനി കളി മാറുമോ

Web Desk |  
Published : Jul 18, 2018, 07:49 PM ISTUpdated : Oct 02, 2018, 04:25 AM IST
പുതിയ ദൗത്യം ഏറ്റെടുത്ത് മറഡോണ; ഇനി കളി മാറുമോ

Synopsis

ലീഗ് കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ക്ലബ്ബാണ് ഡൈനാമോ ബ്രെസ്റ്റ്

മിന്‍സ്ക്ക്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ പുതിയ ദൗത്യം ഏറ്റെടുത്തു. ബെലാറസ് ക്ലബ്ബ് ഡൈനാമോ ബ്രെസ്റ്റിന്‍റെ ചെയര്‍മാനായി ഡീഗോ മറഡോണ സ്ഥാനമേറ്റു. 3 വര്‍ഷത്തേക്കാണ് കരാര്‍. ലോകകപ്പിലെ ഫിഫ അംബാസിഡറായുള്ള ഉത്തരവാദിത്തം പൂര്‍ത്തീകരിച്ച ശേഷമാണ് 
മറഡോണ ബെലാറസിലെത്തിയത്.

വെല്ലുവിളികൾ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറഡോണ പറഞ്ഞു. ലീഗ് കിരീടം ഇതുവരെ നേടിയിട്ടില്ലാത്ത ക്ലബ്ബാണ് ഡൈനാമോ ബ്രെസ്റ്റ്. യുഎഇ ക്ലബ്ബ് അൽ ഫുജൈറയിലെ പരിശീലക പദവി ഒഴിഞ്ഞാണ് മറഡോണ ബെലാറസിലെത്തുന്നത്. മറഡോണ എത്തുന്നതോടെ ഡൈനാമോയുടെ കളി മാറുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇവിടെ ഡൈനാമോയ്ക്ക് കിരീടം നേടാനായാല്‍ മറഡോണയുടെ പരിശീലകഭാവിയും സുരക്ഷിതമാകും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വിറ്റു; ചിന്നസ്വാമി സ്റ്റേഡിയത്തിലെ ജീവനക്കാരന്‍ പിടിയില്‍, 100 ടിക്കറ്റുകള്‍ പിടിച്ചെടുത്തു
ഓറഞ്ച് ക്യാപ്പിനുള്ള പോരില്‍ സഞ്ജു താഴേക്ക്; ശ്രേയസ് അയ്യര്‍ ആദ്യ പത്തില്‍, ഒന്നാമന്‍ കോലി തന്നെ