നിലയുറപ്പിക്കും മുമ്പെ ജൊകോവിച്‌-സബലെങ്ക വീണു, ക്വാര്‍ട്ടര്‍ കടക്കാതെ സെറീന-അല്‍കാരസ്‌ സഖ്യവും മടങ്ങി

Published : Aug 26, 2026, 09:31 AM IST
novak djokovic

Synopsis

മികസഡ്‌ വിഭാഗത്തിലെ മറ്റൊരു സൂപ്പര്‍ സഖ്യം സെറീന വില്യംസും കാര്‍ലോസ്‌ അല്‍കാരസും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. സെറീനയുടെ തിരിച്ചുവരവ്‌ കൊണ്ട്‌ ശ്രദ്ദേയമായ യു എസ്‌ ഓപണ്‍ മിക്‌സഡ്‌ വിഭാഗത്തില്‍ സെറീന-അല്‍കാരസ്‌ സഖ്യത്തെ കാണാന്‍ ആര്‍തര്‍ ആഷെ സ്റ്റേഡിയം നിറഞ്ഞു.

ന്യൂയോര്‍ക്ക്‌: ടെന്നീസ്‌ ഇതിഹാസം നൊവാക്‌ ജൊകോവിചും സൂപ്പര്‍താരം ആര്യാന സബലെങ്കയും മിക്‌സഡ്‌ ഡബിള്‍സിലെ സൂപ്പര്‍ സഖ്യമാണ്‌. കടലാസിലെ കരുത്തുമായി യു എസ്‌ ഓപണ്‍ മിക്‌സഡ്‌ ഡബിള്‍സില്‍ റാക്കറ്റേന്തിയ ടോപ്‌ സീഡഡ്‌ സഖ്യം ആദ്യ റൗണ്ടില്‍ അട്ടിമറിക്കപ്പെട്ടു! ചെക്ക്‌ റിപ്പബ്ലിക്കിന്റെ കാതറീന സിനിയാക്കോവ-ബ്രിട്ടന്റെ ഹെന്റി പാറ്റന്‍ സഖ്യത്തോടാണ്‌ പ്രഹരമേറ്റത്‌. സ്‌കോര്‍: 1-4,4-2(10-20).

ആദ്യ സെറ്റ്‌ 4-1ന്‌ ജയിച്ച ജോകോവിച്‌-സബലങ്ക സഖ്യത്തിന്‌ പിന്നീട്‌ ആ ഫോം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 4-2ന്‌ കാതറീന-ഹെന്റി തിരിച്ചുവരവ്‌ നടത്തുകയും, മൂന്നാം സെറ്റിന്‌ പകരമുള്ള പത്ത്‌ പോയിന്റ്‌ മാച്ച്‌ ടൈ ബ്രേക്കറില്‍ 10-2ന്‌ ജയിക്കുകയും ചെയ്‌തു. ജൊകോവിചിനെ ലക്ഷ്യമിട്ടു കൊണ്ട്‌ സിനിയാക്കോവ തൊടുത്ത എയ്‌സിലൂടെയാണ്‌ വിജയം ഉറപ്പിച്ചതെന്നതും ശ്രദ്ധേയം.

അട്ടിമറിയോടെ മിക്‌സഡ്‌ ഇവന്റില്‍ നിന്ന്‌ പുറത്തായെങ്കിലും ജോകോയും സബലങ്കയും സിംഗിള്‍സ്‌ മത്സരങ്ങളില്‍ കരുത്തുകാണിക്കുമെന്ന പ്രതീക്ഷയിലാണ്‌ ടെന്നീസ്‌ ലോകം.

മികസഡ്‌ വിഭാഗത്തിലെ മറ്റൊരു സൂപ്പര്‍ സഖ്യം സെറീന വില്യംസും കാര്‍ലോസ്‌ അല്‍കാരസും ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. സെറീനയുടെ തിരിച്ചുവരവ്‌ കൊണ്ട്‌ ശ്രദ്ദേയമായ യു എസ്‌ ഓപണ്‍ മിക്‌സഡ്‌ വിഭാഗത്തില്‍ സെറീന-അല്‍കാരസ്‌ സഖ്യത്തെ കാണാന്‍ ആര്‍തര്‍ ആഷെ സ്റ്റേഡിയം നിറഞ്ഞു. ഈ സൂപ്പര്‍ ജോഡി 5-3,4-1 ന്‌ ആദ്യ റൗണ്ട്‌ ജയിച്ചതും കൈയ്യടി നേടി. എന്നാല്‍, ക്വാര്‍ട്ടറില്‍ നാലാം സീഡായ ബെലിന്‍ഡ ബെന്‍സിച്‌-ഫ്‌ളാവിയോ കൊബോലി സഖ്യത്തോട്‌ 5-4(7-4), 4-1ന്‌ പരാജയപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ബ്രസീലുമായി കളിക്കും മുമ്പ്‌ ഇന്ത്യക്ക്‌ മറ്റൊരു ലോകകപ്പ്‌ ടീമിനെ നേരിടണം, മത്സരം സെപ്‌തംബര്‍ 26ന്‌
തുടരെ പറന്നത് മൂന്ന് സിക്സർ, തീ തുപ്പും ബാറ്റിങ്; ഇത് ജെൻ-സി ഫിനീഷിം​ഗ്, മുഹമ്മദ് ഇനാന്‍റെ തകർപ്പൻ വെടിക്കെട്ട്