
കൊല്‍ക്കത്ത: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനും നിലവിലെ ചാമ്പ്യൻമാരായ അമര്‍ തൊമാര്‍ കൊല്‍ക്കത്തയ്ക്കും അതിജീവനത്തിനായുള്ള പോരാട്ടം. കൊൽക്കത്തയിൽ രാത്രി എട്ടിനാണ് മത്സരം. പതിനഞ്ചാം മത്സരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സ് 20 പോയിന്റുമായി ലീഗിൽ ആറാം സ്ഥാനത്താണ്.
ഇന്ന് ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന് ജംഷെഡ്പൂരിനെ മറികടന്ന് നാലാം സ്ഥാനത്തെത്താം. ശേഷിക്കുന്ന കളികളെല്ലാം ജയിച്ചാലേ ഇരുടീമിനും പ്ലേ ഓഫ് സാധ്യതയുള്ളൂ. തോൽവി കനത്ത തിരിച്ചടിയാവും.
കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞു. രണ്ടാം തവണ ഏറ്റുമുട്ടുന്പോൾ ബ്ലാസ്റ്റേഴ്സും എടികെയും പുതിയ പരിശീലകർക്ക് കീഴിലാണ് ഇറങ്ങുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!