ദ്യുതി ചന്ദ് മനക്കരുത്തിന്‍റെയും നിശ്ചയദാര്‍ഡ്യത്തിന്‍റെയും പ്രതീകമായി റിയോയിലേക്ക്

By Web DeskFirst Published Jun 25, 2016, 1:03 PM IST
Highlights

കസക്കിസ്ഥാനിലെ രാജ്യാന്തര മീറ്റിൽ 11.3 സെക്കന്‍ഡിൽ 100 മീറ്റര്‍ ഓടിയെത്തിയാണ് ദ്യുതി ഒളിംപിക് ബര്‍ത്ത് ഉറപ്പാക്കിയത്. 1980ൽ പി ടി ഉഷ റോമിൽ മത്സരിച്ചശേഷം ഒളിംപിക്സിലെ 100 മീറ്ററിന് യോഗ്യത നേടുന്നആദ്യ ഇന്ത്യന്‍ വനിത. അളവിൽ കൂടുതൽ പുരുഷ ഹോര്‍മോണുണ്ടെന്ന പേരില്‍  2014ൽ ട്രാക്കിൽ നിന്ന് പുറത്തുപോകേണ്ടി വന്ന  ദ്യുതി ചന്ദിന് വിലക്ക് നീങ്ങിക്കിട്ടാന്‍ കായിക തര്‍ക്ക പരിഹാര കോടതി വരെ പൊരുതേണ്ടി വന്നു. 

ഒഡിഷയിലെ ദരിദ്ര നെയ്ത്തുകുടുംബത്തില്‍ ജനിച്ച ദ്യുതിക്ക് കൈത്താങ്ങാന്‍ കായിക മേലാളന്മാര്‍ ആരും  ഉണ്ടായിരുന്നില്ല  വിലക്ക് നീങ്ങിയ ശേഷവും , ഒളിംപിക്സ്  തയ്യാറെടുപ്പിന് സമയം ഉണ്ടാകില്ലെന്ന് 
ആക്ഷേപിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് കസക്കിസ്ഥാനിലെ മിന്നും പ്രകടനം. 

ഷെല്ലിയും ഗാര്‍ഡ്നറും വെറോണിക്കയും പറക്കുന്ന റിയോയിലെ വേഗപ്പോരിൽ ദ്യുതിയിൽ നിന്ന് മെഡലൊന്നും പ്രതീക്ഷിക്കേണ്ട എന്നാല്‍ റിയോയിലെ സ്റ്റാര്‍ട്ടിംഗ് ബ്ലോക്കിൽ ദ്യതി ചന്ദ്  സാന്നിധ്യം ഒറ്റപ്പെടുത്തലും അവഹേളനവും നേരിടുന്നവര്‍ക്കെല്ലാം പ്രചോദനമാകും.
 

click me!