
ലഖ്‌നൗ: ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഗാസിയാബാദില്‍ പണിക്കഴിപ്പിക്കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖ്‌നൗവില്‍ ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി20 നടന്ന ഏകനാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.
75,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് ഗാസിയബാദില്‍ ഒരുക്കുക. നിലവില്‍ കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാവുന്ന സ്‌റ്റേഡിയം. 68,000 പേര്‍ക്ക് ഈഡന്‍ ഗാര്‍ഡന്‍സില്‍ കളി കാണാം. ഗാസിയാബാദില്‍ സ്റ്റേഡിയം പൂര്‍ത്തിയായാല്‍ ഈഡന്റെ സ്ഥാനവും നഷ്ടമാവും.
എന്നാല്‍ നിരവധി കടമ്പകള്‍ മറികടന്ന് മാത്രമേ, സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. സ്റ്റേഡിയംപ്രൊജക്റ്റ് ഗാസിയാബാദ് ഡെവലൊപ്‌മെന്റ് അഥോറിറ്റി (ജിഡിഎ)ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അവര്‍ അംഗീകരിച്ചാല്‍ മാത്രമേ സ്റ്റേഡിയത്തിന്റെ കാര്യത്തില്‍ അവസാന തീരുമാനമുണ്ടാവൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!