സ്‌പിന്നറുടെ മരണ ബൗണ്‍സര്‍; കണ്ണുതള്ളി കാര്‍ത്തിക്കും ക്രിക്കറ്റ് ലോകവും- വീഡിയോ

Published : Nov 06, 2018, 11:35 PM ISTUpdated : Nov 06, 2018, 11:44 PM IST
സ്‌പിന്നറുടെ മരണ ബൗണ്‍സര്‍; കണ്ണുതള്ളി കാര്‍ത്തിക്കും ക്രിക്കറ്റ് ലോകവും- വീഡിയോ

Synopsis

ക്രുണാല്‍ പാണ്ഡ്യയുടെ പന്ത് കുത്തിയുയര്‍ന്ന് വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക്കിന്‍റെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറിയെ തൊടുകയായിരുന്നു. നായകന്‍ രോഹിത് ശര്‍മ്മയുള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഈ പന്തുണ്ടാക്കിയ അമ്പരപ്പ് വീഡിയോയില്‍ കാണാം...

ലക്‌നൗ: ക്രിക്കറ്റ് ലോകത്ത് ബാറ്റ്സ്മാന്‍മാരെ വിറപ്പിക്കുന്ന മരണ ബൗണ്‍സറുകള്‍ പേസര്‍മാരുടെ മാത്രം കുത്തകയാണ് എന്നാണ് സങ്കല്‍പം. എന്നാല്‍ വിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ സ്‌പിന്നര്‍ ക്രുണാല്‍ പാണ്ഡ്യ ഒന്നാന്തരം മരണ ബൗണ്‍സര്‍ എറിഞ്ഞു. വിന്‍ഡീസ് ഇന്നിംഗ്സിലെ 14-ാം ഓവറിലെ നാലാം പന്തില്‍ സംഭവിച്ചതിങ്ങനെ.

വിന്‍ഡീസ് നായകന്‍ ബ്രാത്ത്‌വെയ്റ്റായിരുന്നു ക്രീസില്‍. ഇടംകൈയന്‍ സ്‌പിന്നറായ ക്രുണാലിന്‍റെ ഷോട്ട് ലെങ്ത് പന്ത് കുത്തിയുയര്‍ന്ന് ഉയരക്കാരനായ ബ്രാത്ത്‌വെയ്റ്റിന്‍റെ തലയ്ക്ക് മുകളിലൂടെ പാഞ്ഞു. ഉയരക്കുറവുള്ള വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് എത്തിപ്പിടിക്കാനാകാതെ പന്ത് ബൗണ്ടറി തൊട്ടു. കാര്‍ത്തിക്കും നായകന്‍ രോഹിത് ശര്‍മ്മയും അന്തംവിട്ട് നോക്കിനില്‍ക്കുകയായിരുന്നു പിന്നീട്. 
ഈ പന്തുണ്ടാക്കിയ അമ്പരപ്പ് കാണാന്‍ വീഡിയോ കാണുക...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബിഹാർ-ജാർഖണ്ഡ് മേഖലയിൽ നിന്ന് പിരിച്ചത് 20,000 കോടി; വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ എം എസ് ധോണി
'രാജാവിനെ വീഴ്ത്തിയ രാജകുമാരന്‍, അവന്‍ വൈകാതെ ഇന്ത്യക്കായി കളിക്കും', ലക്നൗ താരത്തെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ആകാശ് ചോപ്ര