ട്വന്റി-20യില്‍ ഇന്ത്യയോട് തോറ്റിട്ടും ഇംഗ്ലണ്ട് താരങ്ങള്‍‍ സന്തോഷംകൊണ്ട് തുള്ളിച്ചാടിയതിന് കാരണം

Web Desk |  
Published : Jul 05, 2018, 01:10 PM ISTUpdated : Oct 02, 2018, 06:43 AM IST
ട്വന്റി-20യില്‍ ഇന്ത്യയോട് തോറ്റിട്ടും ഇംഗ്ലണ്ട് താരങ്ങള്‍‍ സന്തോഷംകൊണ്ട് തുള്ളിച്ചാടിയതിന് കാരണം

Synopsis

ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു ലോകകപ്പില്‍ ഇംഗ്ലണ്ട്-കൊളംബിയ മത്സരം തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഡ്രസ്സിംഗ് റൂമിലിരുന്ന് കളി കാണാനും കഴിഞ്ഞില്ല.

ലണ്ടന്‍: ഇന്ത്യാ-ഇംഗ്ലണ്ട് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കോലിപ്പടയോട് ദയനീയമായി തോറ്റിട്ടും ഇംഗ്ലണ്ട് താരങ്ങള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. കാരണം മറ്റൊന്നുമല്ല, ഇന്ത്യക്കെതിരായ പോരാട്ടം നടക്കുമ്പോള്‍ അതിനേക്കാള്‍ പ്രധാനമായ മറ്റൊരു പോരാട്ടത്തില്‍ ഇംഗ്ലണ്ട് മാറ്റുരക്കുന്നുണ്ടായിരുന്നു. ലോകകപ്പ് ഫുട്ബോള്‍ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയക്കെതിരെ. രണ്ട് മത്സരങ്ങളും ഏതാണ്ട് ഒരേസമയമായിരുന്നു.

ഇന്ത്യന്‍ സമയം രാത്രി പത്തിന് തുടങ്ങിയ കളിയില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ആദ്യം ബാറ്റിംഗനയച്ചു. ഇംഗ്ലണ്ട് ബാറ്റിംഗിനുശേഷം ഇന്ത്യ ബാറ്റിംഗിനിറങ്ങിയപ്പോഴായിരുന്നു ലോകകപ്പില്‍ ഇംഗ്ലണ്ട്-കൊളംബിയ മത്സരം തുടങ്ങിയത്. ഇതോടെ ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഡ്രസ്സിംഗ് റൂമിലിരുന്ന് കളി മുഴുവന്‍ കാണാനും കഴിഞ്ഞില്ല.

എന്നാല്‍ ഇന്ത്യക്കെതിരായ മത്സരം കഴിഞ്ഞതിനുശേഷമാണ് ഇംഗ്ലണ്ട്-കൊളംബിയ മത്സരത്തിലെ പെനല്‍റ്റി ഷൂട്ട് ഔട്ട് തുടങ്ങിയത്. അതുകൊണ്ട് താരങ്ങള്‍ക്ക് ഡ്രസ്സിംഗ് റൂമിലിരുന്ന് ഷൂട്ടൗട്ട് കാണാനായി. അതില്‍ ഇംഗ്ലണ്ട് ജയിച്ചതോടെ തോല്‍വിയൊക്കെ മറന്ന് താരങ്ങള്‍ ശരിക്കും ആഘോഷിച്ചു. ഡ്രസ്സിംഗ് റൂമില്‍ ഇംഗ്ലീഷ് താരങ്ങള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയം പുറത്തുവന്നിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സീസണിലെ അരങ്ങേറ്റത്തില്‍ തന്നെ നാല് വിക്കറ്റ് പ്രകടനം; വിക്കറ്റ് നേട്ടത്തിന് സഹായിച്ചതെന്തെന്ന് വ്യക്തമാക്കി അശ്വനി കുമാര്‍
'ധോണിയെ ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്; കടുത്ത വിമര്‍ശനവുമായി സഞ്ജയ് മഞ്ജരേക്കര്‍