
ബുല്‍വായോ: ലോക ക്രിക്കറ്റിലെ മികച്ച വിജയവുമായി പാക്കിസ്ഥാന്‍ സിംബാബെയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി. സിംബാബെയില്‍ പര്യടനത്തിനെത്തിയ പാക്കിസ്ഥാന്‍ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച് മുന്നിലായിരുന്നു. മൂന്നാം ഏകദിനത്തിലും എതിരാളികളെ നിഷ്പ്രഭമാക്കിയതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഉറപ്പിച്ചു.
ആദ്യം ബാറ്റ് ചെയ്ത സിംബാബയെ കേവലം 67 റണ്‍സിനാണ് പാകിസ്ഥാന്‍ എറിഞ്ഞിട്ടത്. ഫഹിം അഷ്റഫിന്‍റെ പന്തുകളാണ് സിംബാബെയ്ക്ക് കനത്ത നാശം വിതച്ചത്. 8.1 ഓവറില്‍ 22 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് അഷ്റഫ് സ്വന്തമാക്കിയത്. രണ്ട് വിക്കറ്റ് നേടിയ ജുനൈദ് ഖാനും മികച്ചുനിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ കേവലം 10ാം ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കാണുകയായിരുന്നു. ആദ്യ പന്തില്‍ ഇമാം ഉള്‍ ഹക്കിനെ നഷ്ടമായെങ്കിലും 43 റണ്‍സ് നേടിയ ഫഖര്‍ സമനും 19 റണ്‍സുമായി ബാബര്‍ അസമും പാക്കിസ്ഥാനെ ലക്ഷ്യത്തിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News in Malayalam, Cricket Live Score അറിയൂ. Cricket News, Football News, IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!