ഐഎസ്എല്‍: ബ്ലാസ്റ്റേഴ്‌സ് വീണ്ടും അടപടലം; ഇത്തവണ തോല്‍വി ഗോവയോട്

By Web TeamFirst Published Nov 11, 2018, 9:36 PM IST
Highlights
  • ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇത്തവണ എഫ്‌സി ഗോവയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കഴിഞ്ഞ ആഴ്ച ബംഗളൂരു എഫ്‌സിയോടും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടില്‍ തുടര്‍ച്ചയായ രണ്ടാം തോല്‍വി. ഇത്തവണ എഫ്‌സി ഗോവയോടായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. കഴിഞ്ഞ ആഴ്ച ബംഗളൂരു എഫ്‌സിയോടും ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. ഗോവയോട് ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. കോറോയുടെ ഇരട്ട ഗോളും മന്‍വീര്‍ സിങ്ങിന്റെ ഒരു ഗോളും ഗോവയ്ക്ക് ജയമൊരുക്കി. ക്രമാരേവിച്ചാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ഏകഗോള്‍ നേടിയത്.

ജയത്തോടെ ഏഴ് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ഗോവ ഒന്നാം സ്ഥാനത്ത് തുടരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്രയും ഏഴ് പോയിന്റുമായി ഏഴാം സ്ഥാനത്ത് നില്‍ക്കുന്നു. കോച്ചിയില്‍ ഗോവയുടെ പൂര്‍ണാധിപര്യമായിരുന്നു. ആദ്യ ഇലവനില്‍ അഞ്ച് മാറ്റങ്ങള്‍ വരുത്തിയെങ്കിലും ബ്ലാസ്‌റ്റേ്‌സിന് ഫലത്തില്‍ മാറ്റമൊന്നുമുണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേ്‌ഴ്‌സ് രണ്ട് ഗോളിന് പിന്നില്‍ പോയി. 

11ാം മിനിറ്റില്‍ കോറോ ഗോവയെ മുന്നിലെത്തിച്ചു. മൊറോക്കയുടെ അഹ്മ്മദ് ജഹൂഹിന്റെ അസിസ്റ്റിലായിരുന്നു കോറോയുടെ ആദ്യ ഗോള്‍. രണ്ട് കോര്‍ണറുകള്‍ ക്ലിയര്‍ ചെയ്തശേഷമുള്ള ക്രോസില്‍ തലവെച്ചാണ് കോറോ ഗോള്‍ നേടിയത്. 17ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് താരം ഹാളിചരന്റെ ഒറ്റയ്ക്കുള്ള മുന്നേറ്റം ഗോവ പ്രതിരോധതാരം സെരിറ്റോണ്‍ ഫെര്‍ണാണ്ടസ് ഒഴിവാക്കി. 

ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഗോവ രണ്ടാം ഗോള്‍ നേടി. എഡു ബേഡിയയുടെ പാസില്‍ നിന്ന് കോറോ തൊടുത്ത ഷോട്ട് ഗോള്‍ കീപ്പറെ മറികടന്നു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തിന്റെ പിഴവില്‍ നിന്നായിരുന്നു രണ്ടാം ഗോള്‍ പിറന്നത്. സീസണില്‍ താരത്തിന്റെ എട്ടാം ഗോളായിരുന്നത്. ഹെഡറിലൂടെയാണ് മൂന്നാം ഗോള്‍ പിറന്നത്. ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണറില്‍ യുവതാരം തലവച്ചു.

നേരത്തെ, അഞ്ച് മാറ്റങ്ങളുമായിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന മലയാളി താരം അനസ് എടത്തൊടിക ആദ്യ ഇലവനില്‍ തിരിച്ചെത്തി. സി.കെ. വിനീത്, സഹല്‍ അബ്ദു സമദ് എന്നിവരെ ആദ്യ ഇലവനിലേക്ക് പരിഗണിച്ചില്ല.

click me!