ഫുട്‌ബോള്‍ ലോകത്തിന്റെ കൈയ്യടി വാങ്ങി മെസി; ആ പെനാല്‍റ്റി മെസി എന്തിന് സുവാരസിന് നല്‍കി

Published : Sep 03, 2018, 01:08 AM ISTUpdated : Sep 10, 2018, 05:23 AM IST
ഫുട്‌ബോള്‍ ലോകത്തിന്റെ കൈയ്യടി വാങ്ങി മെസി; ആ പെനാല്‍റ്റി മെസി എന്തിന് സുവാരസിന് നല്‍കി

Synopsis

ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കി ലിയോണല്‍ മെസി. ലാ ലിഗയില്‍ ബാഴ്‌സലോണ 8-2ന് ഹുയസ്‌കയെ തകര്‍ത്ത മത്സരത്തിലാണ് മെസി ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ബഹുമാനം ഏറ്റുവാങ്ങിയത്. മത്സരത്തില്‍ അര്‍ജന്റൈന്‍ താരം രണ്ട് ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

ബാഴ്സലോണ: ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കി ലിയോണല്‍ മെസി. ലാ ലിഗയില്‍ ബാഴ്‌സലോണ 8-2ന് ഹുയസ്‌കയെ തകര്‍ത്ത മത്സരത്തിലാണ് മെസി ഫുട്‌ബോള്‍ ലോകത്തിന്റെ മുഴുവന്‍ ബഹുമാനം ഏറ്റുവാങ്ങിയത്. മത്സരത്തില്‍ അര്‍ജന്റൈന്‍ താരം രണ്ട് ഗോള്‍ നേടുകയും രണ്ടെണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തു.

എന്നാല്‍ ആരാധകരെ സന്തോഷിപ്പിച്ചത് മറ്റൊന്നായിരുന്നു. രണ്ട് ഗോള്‍ നേടി ഹാട്രിക്ക് അവസരത്തിന് സാഹചര്യം ഒത്തുനില്‍ക്കെ ലഭിച്ച പെനാല്‍റ്റി സഹതാരം ലൂയിസ് സുവാരസിന് കൈമാറി. അതും മത്സത്തിന്റെ അധിക സമയത്ത്. ലാ ലിഗയില്‍ ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണ് സുവരാസ്.

ആദ്യ രണ്ട് മത്സരത്തിലും താരത്തിന് ഗോള്‍ നേടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, അവസരങ്ങള്‍ തുലയ്ക്കുകയും ചെയ്തു. ഹുയസ്‌കയ്‌ക്കെതിരേ ഒരു ഗോള്‍ നേടിയെങ്കിലും സ്വതസിദ്ധമായ  ഫോമിലേക്ക് എത്തിയിരുന്നില്ല ഉറുഗ്വെന്‍ താരം. അങ്ങനെയൊരു സാഹചര്യത്തിലാണ് പെനാല്‍റ്റി ലഭിച്ചത്. ബാഴ്‌സലോണയില്‍ പെനാല്‍റ്റി എടുക്കുന്നത് മെസിയാണ്.

എന്നാല്‍ ഇത്തവണ മെസി പെനാല്‍റ്റി കൈമാറി. ഫോമിലല്ലാതെ ഉഴറുന്ന സുവാരസിന് ആത്മവിശ്വാസം നല്‍കുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. സുവാരസ് അത് അത് ഗോളാക്കുകയും ചെയ്തു. ക്യാപ്റ്റന്റെ കളിയാണ് മെസി പുറത്തെടുത്തതെന്ന് ട്വിറ്റര്‍ പറയുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഈ വര്‍ഷത്തെ അവസാന ഫിഫ റാങ്കിംഗിലും സ്പെയിൻ തന്നെ ഒന്നാമത്, അര്‍ജന്‍റീന രണ്ടാമത്, ഇന്ത്യയുടെ സ്ഥാനത്തില്‍ മാറ്റമില്ല
'മെസിയുടെ ഇടുപ്പിൽ കയ്യിട്ട് ചിത്രമെടുക്കാൻ ശ്രമിച്ച് വിഐപി', കൊൽക്കത്ത പരിപാടി കുളമാക്കിയത് വിഐപിയെന്ന് സതാദ്രു ദത്ത